Spread the love

കോട്ടയം :ഭാര്യയെ കൊലചെയ്ത് കൊക്കയിൽ ഉപേക്ഷിച്ച ഭർത്താവായ പ്രതി സാം ജോർജിനെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. മൃതദേഹം ഒളിപ്പിച്ച് കൊണ്ടുപോയ വാഹനം കോട്ടയം ശാസ്ത്രീ റോഡിൽ പാർക്ക് ചെയ്ത നിലയിൽ പോലീസ് കണ്ടെത്തിയിരുന്നു.

 

പ്രതി സാം ജോർജുമായി ഇന്ന് വൈകിട്ട് വാഹനത്തിൽ പോലീസ് തെളിവെടുപ്പ് നടത്തി.ഭർത്താവിൻറെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം നിമിത്തമാണ്  ഭർത്താവ് ഭാര്യയെകൊന്ന് കൊക്കയിൽ തള്ളിയത്. കാണക്കാരി രത്നഗിരിപളപ്പിക്കുസമീപം കപ്പടക്കുന്നേൽ വീട്ടിൽ താമസിക്കുന്ന സാം ജോർജ്ജ് (59) ആണ് ഭാര്യ ജെസ്സിയെ (49) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ ആയത്. സാം ജോർജ്ജും ഭാര്യ ജെസ്സിയും മൂന്നു കുട്ടികളും കഴിഞ്ഞ 15 വർഷമായി രത്നഗിരിപ്പള്ളിക്കുസമീപമുള്ള ഇരുനില വീട്ടിൽ മുകളിലും താഴെയുമായി പരസ്പരം ബന്ധമില്ലാതെകഴിഞ്ഞുവരുകയായിരുനനു. മക്കൾ മൂന്നും വിദേശത്ത് പോയതിനുശേഷം കഴിഞ്ഞ 6 മാസമായി ജസ്സി ഒറ്റക്കാണ് കഴിഞ്ഞുവന്നിരുന്നത്.