കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതോടെ നടന് ദിലീപിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് കുടുംബാംഗങ്ങളും ആരാധകരും. ആലുവയിലെ പത്മസരോവരം വീട്ടില്‍ ആഘോഷത്തോടെയാണ് ദിലീപിനെ വരവേറ്റത്.
കോടതി പരിസരത്ത് ദിലീപ് ആരാധകർ ലഡ്ഡു വിതരണം ചെയ്തു. നടൻ ദിലീപിന്റെ ആലുവയിലെ പദ്മ സരോവരം വീടിനു പരിസരത്തും ആരാധകർ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ചു. വീടിന് പുറത്ത് കേക്ക് മുറിച്ചും ആഘോഷിച്ചു.കാവ്യയുടെയും ദിലീപിന്റെയും ചിത്രമുള്ള കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുകയാണ് ആരാധകർ
വീട്ടിലേക്ക് തിരികെ എത്തിയ ദിലീപിനെ ഗേറ്റ് കടന്ന് കയറി വരുമ്പോഴേക്ക് മകള്‍ ഓടിയെത്തി. മകളെ വാരിയെടുത്ത് നടന്നുകയറിയ ദിലീപിനെ കാവ്യ ചേര്‍ത്തുപിടിച്ച് ആശ്ലേഷിച്ചു. പിന്നാലെ കുടുംബാംഗങ്ങള്‍ ഓരോരുത്തരായി അടുത്തേക്ക് എത്തി സന്തോഷം പങ്കിടുകയായിരുന്നു.

