Spread the love

വിജയ് യുടെ മൗനം വിവാദമായതോടെ ടിവികെയുടെ സാമൂഹിക മാധ്യമത്തിലൂടെ ആദ്യ പ്രതികരണം നടത്തി. ‘എന്‍റെ ഹൃദയം നുറുങ്ങുന്നുവെന്നും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു’ എന്നുമായിരുന്നു പ്രതികരണം.

 

രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്‍ രജനീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു വിജയ്യുടെ പ്രതികരണമെന്നത് വലിയ ചർച്ചയായിട്ടുണ്ട്.

സംഭവത്തില്‍ കേന്ദ്രം അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്രം സഹായവും വാഗ്ദാനം ചെയ്തു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും ബിജെപിയും രംഗത്തെത്തി. സംഘാടനത്തിലെ ഗുരുതര വീഴ്ച മറയ്ക്കാൻ തിരക്കിനിടെ പൊലീസ് ലാത്തി വീശിയയെന്ന പ്രചരണമാണ് വിജയ് ഫാൻസ്കാർ ഉയർത്തുന്നത്. ബിജെപിയും വിജയിയെ കുറ്റപ്പെടുത്താതെ പോലീസിനെയും സർക്കാരിനെയുമാണ് വിമർശിക്കുന്നത്. എഐഡിഎംകെയും സ്റ്റാലിൻ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള അവസരമായിട്ടാണ് കരൂർ ദുരന്തത്തെക്കുറിച്ചുള്ള അവരുടെപ്രതികരണവുണവും വൃക്തമാക്കുന്നത് .

അതേ സമയം സംഭവത്തില്‍ നടന്‍ വിജയുടെ പാര്‍ട്ടിയായ ടിവികെയ്‌ക്കെതിരെ കേസെടുത്തു. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റാലിയുടെ മുഖ്യസംഘാടകനായ ടിവികെയുടെ കരൂര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ വി.പി മതിയഴകനെതിരെയാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക ശ്രമം ( 109), കൊലപാതകമായി കണക്കാക്കാത്ത കുറ്റകരമായ നരഹത്യ (110), മനുഷ്യജീവനോ അവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി( 125ബി) അധികൃതര്‍ നല്‍കിയ ഉത്തരവുകള്‍ പാലിക്കാതിരിക്കല്‍ (223) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.