Spread the love

സൗന്ദര്യമത്സര രംഗത്തെ പ്രമുഖനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മോഡലും റിയാലിറ്റി ടിവി താരവുമായ ആകാൻക്ഷ ചൗധരി. ബ്യൂട്ടി പേജന്റ് രംഗത്തെ പ്രമുഖനായ വ്യകതിയില്‍ നിന്നുമാണ് തനിക്ക് മോശം അനുഭവം നേരിട്ടതെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.

നെറ്റ്ഫ്‌ളിക്‌സിലെ ‘ലോക് അപ്പ്: സച്ച് യാ സാസ’ എന്ന ഷോയിലാണ് മോഡലും നടിയുമായ ആകാംഷ ചൗധരി ആരോപണം ഉന്നയിച്ചത്. പണത്തിന് പകരം ലൈംഗികമായി വഴങ്ങാൻ സൗന്ദര്യമത്സര രംഗത്തെ പ്രമുഖൻ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് ആകാംഷയുടെ വെളിപ്പെടുത്തൽ.

‘‘താൻ സൗന്ദര്യ മത്സരത്തിനായി ഒരുങ്ങുന്ന സമയം. അതിൽ പങ്കെടുക്കുന്നതിനുള്ള വസ്ത്രങ്ങൾക്കും പരിശീലനത്തിനുള്ള ഫീസിനുമായി ഒന്നുരണ്ട് ലക്ഷം രൂപ തനിക്ക് ആവശ്യമായിരുന്നു. ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്. മാതാപിതാക്കളെ സംബന്ധിച്ചടത്തോളം ഇത് വലിയൊരു തുകയായിരുന്നു. മത്സരാർഥികളെ സാമ്പത്തികമായി സഹായിക്കാറുള്ള, പേജന്റ് രംഗത്തെ പ്രശസ്തനായ ഒരു വ്യക്തിയെ ഞാന്‍ സമീപിച്ചു.

അതേസമയം  വളരെ സ്വാധീനമുള്ള ഒരു വ്യക്തിയുണ്ടായിരുന്നു. അയാളുടെ പേര് ഇപ്പോൾ തുറന്നുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. രംഗത്തെ വമ്പൻ ആണ് അയാൾ. എനിക്ക് ഏറെക്കാലമായി അയാളെ അറിയാമായിരുന്നു. ഞങ്ങളുടെ മത്സരങ്ങളിൽ അയാൾ വിധികർത്താവായി പങ്കെടുത്തിട്ടുണ്ട്. പലർക്കും മുൻപ് അയാൾ സഹായം ചെയ്തിരുന്നതിനാൽ ഞാൻ സഹായം ചോദിച്ചു. രണ്ടുമാസത്തേക്ക് എന്നെ സഹായിക്കാമോ എന്ന് ചോദിച്ചു. പകരം അയാൾക്ക് വേണ്ടി ജോലി ചെയ്യാം എന്ന് ഞാൻ വാക്കുനൽകി. എനിക്ക് നന്നായി ഭാഷ കൈകാര്യം ചെയ്യാൻ അറിയുമായിരുന്നു. ഇക്കാര്യം ഞാൻ പറഞ്ഞപ്പോൾ ഉടൻ തന്നെ അയാൾ അംഗീകരിച്ചു. പിന്നീട് അയാളുടെ സ്ഥലത്തേക്ക് എന്നെ ക്ഷണിച്ചു’, ആകാംഷ പറഞ്ഞു.

പലർക്കും മുൻപ് അയാൾ സഹായം ചെയ്തിരുന്നതിനാൽ ഞാൻ സഹായം ചോദിച്ചു. രണ്ടുമാസത്തേക്ക് എന്നെ സഹായിക്കാമോ എന്ന് ചോദിച്ചു. പകരം അയാൾക്ക് വേണ്ടി ജോലി ചെയ്യാം എന്ന് ഞാൻ വാക്കുനൽകി. എനിക്ക് നന്നായി ഭാഷ കൈകാര്യം ചെയ്യാൻ അറിയുമായിരുന്നു. ഇക്കാര്യം ഞാൻ പറഞ്ഞപ്പോൾ ഉടൻ തന്നെ അയാൾ അംഗീകരിച്ചു. പിന്നീട് അയാളുടെ സ്ഥലത്തേക്ക് എന്നെ ക്ഷണിച്ചു’, ആകാംഷ പറഞ്ഞു.

‘ആദ്യമായല്ല ഞാൻ അയാളുടെ വീട്ടിൽ പോകുന്നത്. പല പരിപാടികൾക്കും എന്റെ മെന്റർമാരുടെ കൂടെ ഞാൻ അവിടെ ഞാൻ പോയിട്ടുണ്ട്. എന്നാൽ അന്ന് ഞാൻ അവിടെ പോയപ്പോൾ, അയാൾ എന്റെ അടുത്തേക്ക് വന്നു എന്നെ കെട്ടിപ്പിടിച്ചു. ബലം പ്രയോഗിച്ചു. അതിന് ശേഷം അയാൾ എന്റെ ദേഹത്തുനിന്ന് കൈയെടുത്തില്ല.ഞാൻ അയാളെ തള്ളിമാറ്റി’, നടി നടന്ന കാര്യങ്ങൾ പറഞ്ഞു.

‘ അയാൾ കസേരയിൽ ഇരുന്ന ശേഷം എന്നെ ഭീഷണിപ്പെടുത്തുന്നതുപോലെ സംസാരിച്ചു. ‘‘ഒരുവർഷമായി, നീയങ്ങ് വളർന്നു. കഴിഞ്ഞ വർഷം നീ വന്നപ്പോൾ, നിന്റെ ചിന്തകൾ എത്ര പിന്നാക്കം ആണെന്ന് ഞാൻ ആലോചിച്ചു. അന്നേ എന്റെ കൂടെ നിൽക്കാമെന്ന് സമ്മതിക്കുകയാണെങ്കിൽ നിനക്കിപ്പോൾ സിനിമകളിൽ അഭിനയിക്കാമായിരുന്നു.

നിനക്ക് കുറച്ച് പണം തരാം. എന്നാൽ അതിന് പകരമായി എന്റെ കൂടെ ലൈംഗികബന്ധത്തിൽ ഏർപ്പെടണം’, എന്ന് അയാൾ പറഞ്ഞു. അയാൾ എല്ലാ കാര്യങ്ങളും കൃത്യമായി പ്ലാൻ ചെയ്തിരുന്നു. മാസത്തിൽ അഞ്ചാറുതവണ ലൈംഗികബന്ധത്തിൽ ഏർപ്പെടണം എന്നായിരുന്നു അയാളുടെ ആവശ്യം’, നടി കൂട്ടിച്ചേർത്തു.

എന്നാൽ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, സർ, എനിക്ക് ഇത് അറിയില്ലായിരുന്നു. അറിയാമായിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നവെന്നും പറഞ്ഞു.രണ്ട് വർഷം കഴിയുമ്പോള്‍ നീ ഖേദിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭീഷണി. ഇവിടെ ഇതില്ലാതെ ഒന്നും നടക്കില്ല, കാരണം നീ ആരുമല്ല എന്നും അയാള്‍ പറഞ്ഞു. പക്ഷേ ആറ് മാസത്തിനിപ്പുറം ഞാൻ വലിയൊരു ഷോയിലെത്തി. ഒരു വർഷത്തിനുശേഷവും ഒരു വലിയ വേദികളിൽ ഒന്നിൽ നിൽക്കുന്നു,’’ കണ്ണ് നിറഞ്ഞ് ആകാൻക്ഷ പറഞ്ഞു.