Spread the love

കൊച്ചി: മലയാളികളുടെ എക്കാലത്തെയും പ്രിയതാരങ്ങളായ ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപ് ഔദ്യോഗികമായി ഡോക്ടർ എന്ന നിലയിൽ തന്റെ സേവനം ആരംഭിച്ചു. അഞ്ചുവർഷത്തെ ഡോക്ടർ പഠനം ചെന്നൈയിൽ നിന്നുംപൂർത്തിയാക്കിയ മീനാക്ഷി ഈ അടുത്താണ് നാട്ടിലെ ഒരു അസ്സ്പത്രിയിൽ ജോലിക്ക് കയറിയത്.

ഇപ്പോഴിതാ താരം പങ്കുവെച്ച സർജിക്കൽ പ്രോസസ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഡെർമറ്റോളജിയിലാണ് മീനാക്ഷി വൈദഗ്ധ്യം നേടുന്നത്.

അതേസമയം എം.ഡി കൂടി പൂർത്തിയാക്കിയ ശേഷം കൊച്ചിയിൽ സ്വന്തമായി ഒരു സ്കിൻ ക്ലിനിക്ക് തുടങ്ങാനാണ് മീനാക്ഷിയുടെ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. താരപുത്രി എന്നതിനപ്പുറം ഉത്തരവാദിത്തമുള്ള ഒരു ഡോക്ടറായി മാറിയ മീനാക്ഷിക്ക് ആശംസകളുമായി സിനിമാ ലോകവും ആരാധകരും രംഗത്തെത്തിക്കഴിഞ്ഞു. ഒരു ചർമ്മരോഗ വിദഗ്‌ധ ആയതിനാൽ തന്നെ പേരെടുത്താൽ സിനിമാ താരങ്ങളുടെ നീണ്ട നിര തന്നെ മീനാക്ഷിയുടെ പിന്നാലെ വരുമെന്നാണ് ആരാധകർ പറയുന്നത്.