മുംബൈ: ട്രാന്‍സ്‌ജെന്‍ഡറുമൊത്തുള്ള മന്ത്രിയുടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ഔദ്യോഗിക വസതിയിൽ ഇരുവരും അടുത്തിടപഴകുന്നതു മന്ത്രിപദവിക്കു നിരക്കാത്തതാണെന്നു പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ ഈ ആരോപണങ്ങളോട് മന്ത്രി പ്രതികരിച്ചിട്ടില്ല.
‘അതേസമയം മഹായുതിയിലെ നേതാക്കൾ പരസ്പരം തകർക്കാൻ ശ്രമിക്കുകയാണെന്നും . വിഡിയോ പകർത്തിയതു ട്രാൻസ്ജെൻഡറിന്റെ സഹോദരനാണെന്നും. ബ്ലാക്മെയിൽ ചെയ്യാനുള്ള ശ്രമമാണു നടന്നതെന്നും കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ പറഞ്ഞു. എന്നാൽ , ഔദ്യോഗിക വസതിയിൽ നടന്ന കാര്യങ്ങൾ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു.

