Spread the love

കാലിഫോർണിയയിലെ ലോസ് ആഞ്ജലീസിൽ കഴിഞ്ഞ ദിവസം നടന്ന എമ്മി അവാർഡ് ദാന ചടങ്ങിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്.

അതിൽ റെഡ് കാർപെറ്റിൽ അമേരിക്കൻ നടി ജെന്ന ഒർടെഗയുടെ എൻട്രി ഏറെ ശ്രദ്ധേയമായി. വസ്ത്രമില്ലാത്ത ആഭരണം ധരിച്ചെത്തിയ താരം എല്ലാവരുടെയും ശ്രദ്ധ നേടിയത്.

വിവിധ നിറങ്ങളിലുള്ള ക്രിസ്റ്റലുകളും മുത്തുകളും ഉപയോഗിച്ച് ഒരു വല പോലെയാക്കിയാണ് ഈ വസ്ത്രം നിർമ്മിച്ചത്. ശരീരത്തിന്റെ മുകൾഭാഗത്ത് വസ്ത്രത്തിന് പകരം ആഭരണങ്ങളാണ് ജെന്ന അണിഞ്ഞത്. ഇതിനോടൊപ്പം കറുത്ത പാവാടയും അവർ ധരിച്ചു. ഈ വസ്ത്രത്തെ ‘ദി നേക്കഡ് ഡ്രസ്’ എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത് .