Spread the love

കോട്ടയം:യുവതിയെ 10 മണിക്കൂര്‍ ആഭിചാരക്രിയയ്ക്ക് വിധേയമാക്കിയ സംഭവത്തില്‍ മന്ത്രവാദിയും യുവതിയുടെ ഭര്‍ത്താവുമടക്കം 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പെരുംതുരുത്തി മാടാച്ചിറ വീട്ടില്‍ ശിവദാസ് (ശിവന്‍ തിരുമേനി- 54), യുവതിയുടെ ഭര്‍ത്താവ് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് ഇന്നലെ മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രവാദിയെ വീട്ടിലെത്തിച്ച അഖിലിന്റെ മാതാവും കേസില്‍ പ്രതിയാണെങ്കിലും ഒളിവിലാണ്.പ്രണയവിവാഹിതരാണ് അഖിലും യുവതിയും.മണര്‍കാട് പോലീസാണ് ഇവരെ അറസ്റ്റു ചെയ്തത്.

പ്രണയ വിവാഹിതരായ യുവാവും യുവതിയും ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞുവരവേ യുവതിയുടെ ശരീരത്തില്‍ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കള്‍ കൂടിയിട്ടുണ്ട് എന്നു പറഞ്ഞ് യുവാവിന്റെ മാതാവ് ഇടപാട് ചെയ്തത് അനുസരിച്ച് വീട്ടിലെത്തിയ തിരുവല്ല മുത്തൂര്‍ സ്വദേശിയായ ശിവന്‍ തിരുമേനി എന്ന് വിളിക്കുന്ന പൂജാരി നവംബര്‍ രണ്ടിന് തീയതി പകല്‍ 11 മണിമുതല്‍ രാത്രി 9 മണി വരെ മണിക്കൂറുകള്‍ നീണ്ട ആഭിചാരക്രിയകള്‍ നടത്തുകയായിരുന്നു .ഇതിനിടെ യുവതിക്ക് മദ്യം നല്‍കിയ ശേഷം ബലമായി ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിക്കുന്നതുള്‍പ്പടെ മറ്റ് ശാരീരിക ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കുകയും ആയിരുന്നു.യുവതിയുടെ മാനസികനില തകരാറിലായതിനെ തുടര്‍ന്ന് പിതാവ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മണര്‍കാട് പോലീസ് കേസെടുത്തു അന്വേഷണം നടത്തുകയായിരുന്നു.സംഭവത്തിനുശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മാറിനിന്ന ഒന്നാംപ്രതിയെ തിരുവല്ല മുത്തൂര്‍ ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നുഈ സംഭവത്തിലെ കൂട്ടുപ്രതികളായ യുവാവിന്റെ മാതാവും മറ്റുള്ളവരും ഒളിവിലാണ്

മണര്‍കാട് എസ്ച്ച്ഒ അനില്‍ ജോര്‍ജ് എസ്‌ഐ ആഷ് ടി. ചാക്കോ, രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ്, വിജേഷ്, സുബിന്‍ പി സജി, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.മേല്‍ നടപടികള്‍ക്ക് ശേഷം കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് – 3 ശ്രീ അനന്തകൃഷ്ണന്‍ S. മുന്‍പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു