പീറ്റർബറോ/അങ്കമാലി : യുകെയിൽ മകനെയും കുടുംബത്തെയും സന്ദർശിക്കാൻ എത്തിയ അമ്മ വീടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം അങ്കമാലി മഞ്ഞപ്ര തിരുതനത്തിൽ വീട്ടിൽ മേരി പൗലോസ് (75) ആണ് മരിച്ചത്.
പരേതനായ പൗലോസിന്റെ ഭാര്യയാണ്. പീറ്റർബറോയിലെ സ്പാൾഡിങ്ങിൽ കുടുംബമായി താമസിക്കുന്ന മകൻ ജിതിൻ പോളിനെ സന്ദർശിക്കാനാണ് മേരി സെപ്റ്റംബറിൽ എത്തിയത്.

