Spread the love

കുവൈത്ത് സിറ്റി: കുവൈത്തിലെ സെവൻത് റിംഗ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടിയും സ്ത്രീയും മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം, അപകടസ്ഥലം സുരക്ഷിതമാക്കുകയും ആവശ്യമായ നിയമപരവും സാങ്കേതികവുമായ നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. അതേസമയം സംഭവത്തിൽ സംഭവത്തിൽ അൽ-ബൈറാഖ് ഫയർ സെന്റർ പ്രതികരിച്ചതായി ജനറൽ ഫയർ ഫോഴ്‌സ് റിപ്പോർട്ട് ചെയ്തു.