ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകാനും .. വിവാഹം വേദികളിൽ തിളങ്ങാനും ഒകെ എന്തിനും തയാറാണ് വധുവരന്മാർ. ഞെട്ടിപ്പിക്കുന്ന അലങ്കാരങ്ങളും കലാപരിപാടികളുമായി വേറിട്ടതാണ് ഇന്നത്തെ വിവാഹങ്ങൾ. ഇപ്പോഴിതാ അതിനെയെല്ലാം കടത്തിവെട്ടിയിരിക്കുകയാണ് ഏറ്റവും പുതിയ വൈറലായ വിവാഹ വീഡിയോ.
View this post on Instagram
വിവാഹ വേദിയിലേക്ക് വരനും വധുവും താഴെക്ക് ഇറങ്ങിവരുന്നു. പെട്ടെന്ന് വരൻ തൂങ്ങിക്കിടന്ന ഒരു കയറിൽ പിടിച്ച് ഉയരുകയും പിന്നാലെ സ്പൈഡർമാനെ പോലെ തലകീഴായി തൂങ്ങിക്കിടക്കുന്നതും കാണാം. വേദിയിൽ ഇരിക്കുന്ന അതിഥികൾ എല്ലാവരും അവിശ്വസനീയതയോടെ വരൻ കയറിൽ പിടിച്ച് കയറുന്നത് നോക്കിനിന്നു. ഇതിനിടെ വധു വരന് തന്റെ ആദ്യ ചുംബനം നൽക്കുന്നു. മണിക്കൂറുകൾക്കകം വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

