Spread the love

വിവാഹ ആഘോഷങ്ങൾക്കിടയിൽ നടക്കുന്ന രസകരമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇപ്പോഴിതാ ഒരു വിവാഹാഘോഷത്തിനിടെ നടന്ന രസകരമായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

വീഡിയോയിലെ താരം തന്നെ വരന്റെ മുത്തശ്ശിയാണ്. വരന്റെ മുത്തശ്ശി ആഘോഷങ്ങൾക്കിടെ കയ്യിലുണ്ടായിരുന്ന സ്പാർക്കിൾ ഗൺ ഉപയോഗിച്ച് ലക്ഷ്യമില്ലാതെ വെടിയുതിർത്തതോടെ അതിഥികൾ ജീവനും കൊണ്ട് ഓടി. വീഡിയോ ദൃശ്യങ്ങൾ കണ്ട് സോഷ്യൽ മീഡിയ ഒന്നടങ്കം ചിരിക്കുകയും അതേസമയം ആശങ്കപ്പെടുകയും ചെയ്തു

വധുവിന് മാല ചാർത്തുന്ന ചടങ്ങിനിടെ മുത്തശ്സി പെട്ടെന്ന് വരന് നേരെ തോക്കുപയോഗിക്കുകായിരുന്നു. തീപ്പൊരികൾ വരന്റെ മുഖത്തിന് തൊട്ടടുത്തെത്തിയെങ്കിലും പരിക്കേൽക്കാതെ അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

എന്നാൽ അവിടെയും നിന്നില്ല അവർ വീണ്ടും പലതവണ കാഞ്ചി വലിച്ചതോടെ വേദിയിലാകെ തീപ്പൊരികൾ ചിതറി. അടുത്തുള്ള അതിഥികൾക്ക് നേരെയും അവർ തോക്ക് ചൂണ്ടിയതോടെ പലരും തീപ്പൊരി ഏൽക്കാതിരിക്കാൻ കുനിഞ്ഞും മാറിയും നിൽക്കുന്നുണ്ടായിരുന്നു.