പലരും സിനിമയും സീരിയലുകൾക്ക് അടിമയായി മാറാറുണ്ട്. അതിലെ കഥാപാത്രങ്ങൾ കരയുമ്പോൾ കൂടെ കരയുകയും ചിരിക്കുമ്പോൾ കൂടെ ചിരിക്കുകയും ചെയ്യുന്ന ആളുകൾ ഒരുപാട് പേരാണ്. അവരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങൾക്ക് നേരെ ക്രൂരതകൾ നേരിടുമ്പോൾ നിയന്ത്രണം വിട്ട് പോകുന്ന ആളുകളും കുറവല്ല.ഇപ്പോഴിതാ അത്തരത്തിൽ ഒരു വാർത്തയാണ് ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിൽ നിന്നും വരുന്നത്. ഒരു 91-കാരി മുത്തശ്ശി തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ അനീതി നേരിടുന്നത് കാണുമ്പോൾ നിയന്ത്രണം വിട്ട് സ്ക്രീനിൽ അടിക്കുന്നത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. കൊച്ചുമകൾ ലിയു ആണ് ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.
ദാലിയൻ നഗരത്തിൽ താമസിക്കുന്ന മുത്തശ്ശിയുടെ പ്രധാന വിനോദം തന്നെ ടിവി ഡ്രാമകൾ കാണുക എന്നതാണ്. കഴിഞ്ഞ കുറച്ചുനാളായി മുത്തശ്ശി കണ്ടുകൊണ്ടിരിക്കുന്നത് ‘ലോസ്റ്റ് യു ഫോറെവർ’ , ‘മിസ്റ്റീരിയസ് ലോട്ടസ് കേസ്ബുക്ക്’ എന്നീ പരമ്പരകളാണ് . ഇതിൽ വില്ലൻ നായികയെ മരത്തിൽ കെട്ടിത്തൂക്കി ഉപദ്രവിക്കുന്നത് കണ്ട് പ്രകോപിതയായ മുത്തശ്ശി വില്ലനെ ശപിക്കുന്നതും സ്ക്രീനിൽ ആഞ്ഞു തല്ലുന്നതും ആണ് വൈറലായി മാറിയ ഒരു വീഡിയോ.
എന്നാൽ വില്ലന്മാരെ തള്ളുന്ന മുത്തശ്ശി ഇതിനകം തന്നെ ഒരു ടിവി പൂർണ്ണമായും നശിച്ചു. ഇതോടെ വീട്ടുകാർ അടുത്ത ടിവി വാങ്ങി. എന്നാൽ വെറും മൂന്ന് ദിവസത്തിനുള്ളിൽ മുത്തശ്ശിയുടെ അടി കൊണ്ട് അതിന്റെ സ്ക്രീനും പോയതായി കൊച്ചുമകൾ ലിയു പറഞ്ഞു.

