Spread the love

പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. പ്രിത്യേകിച്ചു വിവാഹ പൂർവ്വ ഫോട്ടോ ഷൂട്ടുകൾ. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. ശവങ്ങളെ പോലെ പ്രതിശ്രുത വരനും വധുവും വെള്ളത്തിൽ പൊന്തിക്കിടന്നുള്ള ഒരു മിസ്റ്റിക് പശ്ചാത്തലത്തിലുള്ള ഫോട്ടോഷൂട്ടായിരുന്നു അത്.

ഇരുവരും ധരിച്ചിരിക്കുന്നത് വെള്ളനിറത്തിലുള്ള വിവാഹ വസ്ത്രങ്ങൾ. വിഡിയോയിൽ ഫോട്ടോഷൂട്ടിന് തയ്യാറെടുക്കുന്ന ഫോട്ടോഗ്രാഫറുടെ നിർദ്ദേശാനുസരണം അസിസ്റ്റന്‍റ് ‘ശവങ്ങളുടെ’ വസ്ത്രങ്ങൾ ഒറിജിനലായി ഫീൽ ചെയ്യാനായി അത് കൃത്യമായി ക്രീകരിക്കുന്നത് വീഡിയോയൽ കാണാം. ഈ സമയമത്രയും വരനും വധുവും ശവങ്ങളെ പോലെ കണ്ണുകൾ അടച്ച്, അനങ്ങാതെ വെള്ളത്തിൽ പൊന്തിക്കിടക്കുകയാണ്.