Spread the love

മുംബൈ: സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ഒരു ദൃശ്യത്തിനാണ് മുംബൈയിലെ ഒരു ആശുപത്രി പരിസരം സാക്ഷ്യം വഹിച്ചത്. തലയിൽ ആഴത്തിൽ തറച്ചുകയറിയ വെട്ടുകത്തിയുമായി ആശുപത്രിക്ക് മുന്നിൽ ഡോക്ടറെ കാത്തുനിൽക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഷർട്ടിൽ നിറയെ രക്തക്കറയുണ്ടെങ്കിലും, വേദനയോ പരിഭ്രമമോ ഇല്ലാതെയാണ് ഇയാൾ നിൽക്കുന്നത്. .ആശുപത്രിക്ക് മുന്നിൽ നിൽക്കുന്നതിനിടയിൽ ഇയാൾ ഫോണിൽ നോക്കുന്നതും സുഹൃത്തുക്കളുടെ അടുത്തേക്ക് നടന്നടുക്കുന്നതും വീഡിയോയിലുണ്ട്.

അതേസമയമ് ആദ്യം ഇയാളെ കണ്ടവർ ഇതൊരു എ ഐ നിർമ്മിത വീഡിയോ ആണെന്ന് സംശയിച്ചെങ്കിലും, ഇത് നടന്ന സംഭവമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

അതേസമയം തന്നെ അജ്ഞാതനായ ഒരാൾ ആക്രമിച്ചതാണെന്നാണ് യുവാവ് ആശുപത്രി അധികൃതരോട് പറഞ്ഞു. എന്നാൽ ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.

ഗുരുതരമായ പരിക്ക് പറ്റിയിട്ടും ഇയാൾ ഇത്രയും ശാന്തനായിരിക്കുന്നത് എങ്ങനെ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പോലീസ്.