Spread the love

ഉദയ്പുർ : പ്രശസ്ത സിനിമാ നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് അപകടം. 1980 ല്‍ ആരംഭിച്ച ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ സ്ഥാപകനാണ്.

രാജസ്ഥാനിലെ ഉദയ്പൂരിലുണ്ടായ കാറപകടത്തിൽ ഗുരുതര പരിക്കേറ്റതിനെത്തുടർന്നാണ് അന്ത്യം. കീർത്തി ചക്ര ഉൾപ്പെടെയുള്ള മലയാള സിനിമകളും നിർമിച്ചിട്ടുണ്ട്. ‘പുതു വസന്തം’ (1990) ആയിരുന്നു അദ്ദേഹം നിർമിച്ച ആദ്യ തമിഴ് സിനിമ. ഈ ചിത്രത്തിന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. പിന്നീട് കെഎസ് രവികുമാർ സംവിധാനം ചെയ്ത ‘പുരിയാദ പുതിർ’ (1990) എന്ന ചിത്രം അദ്ദേഹത്തെ ശ്രദ്ധേയനാക്കി.ചേരൻ പാണ്ഡ്യൻ (1991),

ഊർ മര്യാദൈ (1992), ഗോകുലം (1993), നട്ടമൈ (1994), പൂവേ ഉനക്കാഗ (1996), സുന്ദര പുരുഷൻ (1996), മിസ്റ്റർ റോമിയോ (1996), സൂര്യവംശം (1997), തുള്ളാത മനവും തുള്ളും (1999), ആനന്ദം (2001), കീർത്തി ചക്ര (2006), ജില്ല (2014), ഗോഡ്ഫാദർ (2021), ഫഹദ് ഫാസിലും വടിവേലുവും ഒന്നിച്ച മാരീസൻ (2025) തുടങ്ങിയ ചിത്രങ്ങളും നിർമിച്ചു. നിരവധി താരങ്ങളെ അദ്ദേഹം സിനിമ ലോകത്ത് പരിചയപ്പെടുത്തി.