പൂഞ്ഞാറിലും പാലായിലും തോറ്റതോടെ കത്തോലിക്കാ സഭയെയും പുരോഹിതരെയും കടന്നാക്രമിച്ച് വീണ്ടും പി.സി ജോര്‍ജ്
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ എംഎല്‍എ മോഹം കൊഴിഞ്ഞതോടെ പാലാ ബിഷപ്പിനെയും വികാരി ജനറലിനെയും കടന്നാക്രമിച്ച് പി.സി ജോര്‍ജ്. പാലാ ബിഷപ്പ് പറഞ്ഞതനുസരിച്ച് ഉത്തരേന്ത്യയില്‍ കന്യാസ്ത്രി ആക്രമണം നടന്നപ്പോള്‍ അവിടെ പോയി വിഷയത്തില്‍ ഇടപെട്ട് അവരെ നാട്ടിലേക്ക് മടക്കികൊണ്ടുവന്നത് ഷോണ്‍ ജോര്‍ജാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടു ചെയ്യാനാണ് പാലാ മെത്രാന്‍ പറഞ്ഞത്.
ഇറച്ചിവെട്ടുകാരന്റെ മകനായ വികാരി ജനറാള്‍ തടത്തില്‍ എല്‍ഡിഎഫിന് അതായത് ജോസ് കെ മാണിക്ക് പിന്തുണ നല്‍കി. ഒരു സഭയില്‍ എങ്ങനെയാണ് രണ്ടു തീരുമാനം. എന്നാല്‍ മറ്റു വൈദികര്‍ എല്ലാം നിക്ഷ്പക്ഷരായിരുന്നു. അക്കാര്യമാണ് താന്‍ പറഞ്ഞത്. കത്തോലിക്കാ സഭയ്ക്ക് രണ്ടു നിലപാടു ശരിയല്ല. പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച ഷോണ്‍ ജോര്‍ജിനെ കൈവിട്ടതും ശരിയല്ല.
തെരഞ്ഞെടുപ്പിനിടെ കാഞ്ഞിരപ്പളളി ബിഷപ്പിനെതിരെയും പി.സി ജോര്‍ജ് ആരോപണം ഉന്നയിച്ചു. അപ്പനും മകനും നിയമസഭയില്‍ എത്തുമെന്നായിരുന്നു പിസിയുടെ ആദ്യ അവകാശവാദം. പരാജയപ്പട്ടതോടെ പൂഞ്ഞാറില്‍ വീടിനു മുന്നില്‍ പ്രകടനം നടത്തിയവര്‍ക്കു നേരെയും പിസി ആക്രോശിച്ചു.

