Spread the love

ചിക്കമഗളൂരു: കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. പെൺ‌കുട്ടിയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്നാണ് വിവരം. തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണ് ശ്രീനന്ദയുടെ മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

കുട്ടിയുടെ ശരീരത്തിൽ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. പരിക്കുകൾ വീഴ്ച്ചയിൽ സംഭവിച്ചതാണെന്നും മരണത്തിൽ മറ്റ് അസ്വാഭാവികത ഇല്ലെന്നും പ്രാഥമിക പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. 10.30 ഓടെ സംസ്കാര ചടങ്ങുകൾ നടത്തും. വീട്ടിലെ പൊതുദർശനത്തിന് ശേഷം ലക്കിടി, തിരുവില്വാമല ഐവർമഠത്തിലാണ് ശ്രീനന്ദയുടെ മൃതദേഹം സംസ്കരിക്കുക.