മാഡ്രിഡ്: സ്പെയ്നിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 21 പേർ കൊല്ലപ്പെട്ടു. 73 പേർക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി കർഡോബ നഗരത്തിനടുത്തുള്ള അഡമുസ് പട്ടണത്തിനു സമീപം മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോയ ട്രെയിൻ ആണ് പാളം തെറ്റിയത്.
കോർഡോബക്ക് സമീപം അദാമുസ് പട്ടണത്തിന് അടുത്താണ് അപകടം ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.

