ബെംഗളൂരു: പി.യു.സി. പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഹെബ്ബാളിലെ മനോരായണപാളയയിലെ തനുശ്രീയെ (17) യെ ആണ് വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പെൺകുട്ടിയുടെ മാതാവ് പൊലീസിനെ വിവരം അറിയിച്ചത് രാത്രി പത്ത് മണിയോടെയാണ്.. ഇതോടെ മരണത്തിൽ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് തനുശ്രീയുടെ പിതാവിന്റെ വീട്ടുകാർ രംഗത്തെത്തി.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഹെബ്ബാൾ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. മാതാവിന്റെയും ബന്ധുക്കളുടേയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

