Spread the love

തിരുവനന്തപുരം: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണത്തിൽ കടുത്ത നിലപാടുമായി സിപിഎം നേതാവ് സുജ സൂസൻ ജോർജ്. ഈ വിഷയത്തിൽ പാർട്ടി നടപടികൾക്ക് പുറമെ കൃത്യമായ നിയമനടപടികളാണ് ഉണ്ടാകേണ്ടതെന്ന് അവർ ആവശ്യപ്പെട്ടു.
സുജ സൂസൻ ജോർജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

“ലൈംഗികാതിക്രമം ഗൗരവതരമായ ക്രിമിനല്‍കുറ്റമാണ്. അതിന് നീതിന്യായസംഹിത നിര്‍ദ്ദേശിക്കുന്ന നിയമനടപടികളുണ്ട്.അതിന് വിധേയമാകുകയും ആക്കുകയുമാണ് വേണ്ടത്. അതിന് മറ്റൊരു ന്യായവുമില്ല.ഒഴിവ് കഴിവുമില്ല.”