കാണക്കാരി സിഎസ്ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസിൽ അഖില കേരള നിയമ ക്വിസ് മത്സരം നടന്നു
കോട്ടയം : കാണക്കാരി സി എസ് ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസും പനമ്പള്ളി അക്കാദമി ഫോർ കണ്ടിന്യൂയിംഗ് ലീഗൽ എഡ്യൂക്കേഷനും സംയുക്തമായി നടത്തിയ അഖില കേരള നിയമ ക്വിസ് മത്സരം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മദ്ധ്യകേരള മഹായിടവക ബിഷപ്പും കോളേജ് മാനേജരുമായ ഡോ. മലയിൽ സാബു കോശി ചെറിയാൻ ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു . സാമൂഹികവും നിയമപരവുമായ മികവ് ഉറപ്പാക്കുന്നതിനും നിയമ വിദ്യാഭ്യാസത്തിൽ സജീവവും ഉജ്വലവുമായ അക്കാദമിക് സംസ്കാരം രൂപപ്പെടുത്തുന്നതിനും നിയമ വിഷയയങ്ങളിലെ വ്യക്തതയും പുതുമകളും മനസിലാക്കുന്നതിനും ഇത്തരം ക്വിസ് മത്സരങ്ങൾ വലിയ പങ്കു വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും നിയമ ബോധ്യവും വിദ്യാർത്ഥികളിൽ വളർത്തേണ്ടതിന്റെ അനിവാര്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി .
പ്രിൻസിപ്പൾ പ്രൊഫ .ഡോ ജോർജ് ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫെഡറൽ ബാങ്ക് അഡഡീഷണൽ സോണൽ വൈസ് പ്രസിഡന്റ് ശ്രീമതി നിഷ കെ ദാസ് ആശംസകൾ അർപ്പിച്ചു. സിക്കിം ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് പയസ് സി കുര്യാക്കോസും കേരള ഹൈക്കോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് സുനിൽ തോമസും ജസ്റ്റിസ് എ എം ബാബുവും ക്വിസ് മാസ്റ്റേഴ്സ് ആയി നേതൃത്വം നൽകി. കേരളത്തിലെ വിവിധ ലോ കോളേജുകളിൽ നിന്നും ബാർ അസ്സോസിയേഷനുകളിൽ നിന്നുമായി അമ്പതിലധികം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ പ്രവാസി കമ്മീഷൻ ചെയർപേഴ്സണും ഹൈക്കോടതി മുൻ ജഡ്ജിയുമായ ആയ ജസ്റ്റിസ് സോഫി തോമസ് സമാപന സന്ദേശം നൽകി. പനമ്പള്ളി അക്കാദമി ഫോർ കണ്ടിന്യൂയിങ് ലീഗൽ എഡ്യൂക്കേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ . സജി റാഫേൽ റ്റി,കോളേജ് ബർസാർ കോശി എബ്രഹാം, വൈസ് പ്രിൻസിപ്പൾ ഡോ ജെയ്സി കരിങ്ങാട്ടിൽ ,അസി. പ്രൊഫസർമാരായ ബോണി ജെ കുര്യാക്കോസ് , ജിനുജ അന്ന അലക്സ്, അഞ്ജു ഐസക്, അഡ്വ . പോൾ എബ്രഹാം എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ഒന്നാം സമ്മാനം അർഷാദ് , മുഹമ്മദ് ജാബിർ എം പി , മഞ്ചേരി ബാർ അസോസിയേഷൻ കോഴിക്കോടും രണ്ടാം സ്ഥാനം അഭിനവ് സബു, സി. എ ച് വിവേക് നമ്പൂതിരി കായംകുളം ബാർ അസോസിയേഷൻ കൊല്ലവും കരസ്ഥമാക്കി

