Spread the love

വിദേശ ഫണ്ട് നിയന്ത്രിക്കുന്ന എഫ്.സി.ആർ.എ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വ്യക്തമായ ഗൂഢലക്ഷ്യത്തോടെയാണ് ബില്ല് പാസാക്കിയതെന്നും പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോൾ ഇതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ബിജെപിയുടെ മൗനത്തെയും കെ.സി. വേണുഗോപാൽ പരിഹസിച്ചു.

വിദേശ സംഭാവന നിയന്ത്രണ ബിൽ പിൻവലിക്കണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു. ഭേദഗതി വരുത്തിയിട്ട് കാര്യമില്ല.

സേവന പ്രവർത്തനം നടത്തുന്ന ഒരുപാട് സ്ഥാപനങ്ങളെ ലക്ഷ്യം വച്ചാണ് തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരമൊരു നീക്കം

ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള കേന്ദ്ര സർക്കാരിന്റെ ആയുധമാണ് പുതിയ എഫ്.സി.ആർ.എ ഭേദഗതിയെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. ഉത്തരേന്ത്യയിൽ വൈദികരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് നാം കണ്ടതാണ്. അതിന്റെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.

എന്തിനുവേണ്ടിയാണ് ഇപ്പോൾ എഫ്.സി.ആർ.എ ഭേദഗതി പാസാക്കിയിരിക്കുന്നത് വ്യക്തമായ ഗൂഢ ലക്ഷ്യങ്ങളോടെയാണ് ഈ നീക്കം. ഇപ്പോൾ ഇത് മുസ്‌ലിം വിഭാഗത്തെ ലക്ഷ്യമാക്കിയാണെങ്കിലും വൈകാതെ മറ്റ് എല്ലാ വിഭാഗങ്ങളിലേക്കും ഇത് നീളും. പ്രധാനമന്ത്രി കേരളത്തിൽ വരുമ്പോൾ ഇക്കാര്യത്തിൽ മറുപടി പറയണം. ഈ ബില്ല് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്നും കെ സി പറഞ്ഞു.

ശബരിമല വിഷയത്തിലെ ബിജെപി നിലപാടിനെയും വേണുഗോപാൽ ചോദ്യം ചെയ്തു. ശബരിമല സ്വർണ്ണക്കൊള്ള പ്രധാനമന്ത്രിക്ക് വിഷയമേ അല്ലാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സിപിഎമ്മിനെ നോവിക്കേണ്ട എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ബിജെപി ഈ വിഷയത്തിൽ മൗനം പാലിക്കുന്നത്. ശബരിമല ഒരു വിഷയമല്ലെങ്കിൽ ബിജെപി നേതൃത്വം അത് തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി-സിപിഎം നേതാക്കൾ)
​കൊടിമരക്കൊള്ളയിൽ സർക്കാരിന് തിരിച്ചടി ഉണ്ടായ കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരായ കൃത്യമായ മനോഭാവമാണ് ഇത്തരം നടപടികളിലൂടെ പുറത്തുവരുന്നത്. രാജീവ് ചന്ദ്രശേഖറിന് ഇങ്ങനെയൊക്കെയേ പറയാൻ കഴിയൂ എന്നും, സർക്കാർ ഈ ബില്ല് പിൻവലിച്ച് പുതിയത് കൊണ്ടുവരികയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും കൈ കഴുകിയിട്ട് കാര്യമില്ലന്നും കെ സി വേണുഗോപാൽ കോട്ടയത്ത്‌ പറഞ്ഞു.

ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് പ്രസ്തുത ബില്ലെന്നും ഇത് പിൻവലിക്കണമെന്നും ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടു.

5 സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തിരക്കിട്ട് ഇത്തരമൊരു നീക്കം നടത്തിയത് തന്നെ ദുരൂഹമാണ്

എംപിമാരിൽ ഒരു ഗണ്യ വിഭാഗം തെരഞ്ഞെടുപ്പ് രംഗത്താണ്. മതപരിവർത്തനവും രാജ്യവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിന് ആണെങ്കിൽ നിലവിൽ തന്നെ ശക്തമായ നിയമങ്ങളുണ്ട്