Spread the love

കോട്ടയം :മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസുകളില്‍ സെപ്റ്റംബര്‍ 9 മുതല്‍ നാല് അധിക കോച്ചുകള്‍ കൂടി.

ട്രെയിനില്‍ നാല് കോച്ചുകള്‍ സ്ഥിരമായി വര്‍ധിപ്പിക്കുന്നതിന് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതോടെ ട്രെയിനില്‍ 18 എസി ചെയര്‍ കാറുകളും രണ്ട് എസി എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ കോച്ചുകളും ഉള്‍പ്പടെ ആകെ 20 കോച്ചുകള്‍ ഉണ്ടായിരിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

കേരളത്തില്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസുകള്‍ – ട്രെയിന്‍ നമ്പര്‍ 20633/20634 കാസര്‍കോട് – തിരുവനന്തപുരം സെന്‍ട്രല്‍ – കാസര്‍കോട് വന്ദേ ഭാരത് എക്‌സ്പ്രസ്, ട്രെയിന്‍ നമ്പര്‍ 20631/20632 മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് എന്നി തീവണ്ടികളിലും 20 കോച്ചുകള്‍ ആകും
.