Spread the love

വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി; ഒരു കുട്ടി ഉൾപ്പെടെ.ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില അതീവ ഗുരുതരം; അപകടത്തിൽപ്പെട്ടത് അധ്യാപക വിനോദയാത്ര സംഘം.

വാഹനത്തിൽ 13 പേരാണ് ഉണ്ടായിരുന്നത്.പുലർച്ചെ മൂന്നുമണിക്ക് പുറപ്പെട്ട് ആതിരപ്പള്ളി വാഴച്ചാൽ വഴി വാൽപ്പാറയിൽ എത്തിയത്. ട്രാവലർ 13 നമ്പർ വളവിൽ 800 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മലപ്പുറം പാങ്ങ് LP സ്കൂളിലെ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്.ഏകദിന യാത്രയ്ക്ക് തിരിച്ചതായിരുന്നു സംഘം .

 

 

മലപ്പുറം ജില്ലയിൽ നിന്നും വാൽപ്പാറ സന്ദർശിക്കാനെത്തിയ 13 പേരടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ, വാൽപ്പാറയില13-ാം ഹെയർപിൻ ബെൻഡിന് സമീപം വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം ഏകദേശം 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് 9-ാം ഹെയർപിൻ ബെൻഡിന് സമീപമാണ് ചെന്നുനിന്നത്. പൂർണ്ണമായും തകർന്ന വാഹനത്തിൽ നിന്നും എട്ടുപേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ പത്തായി ഉയർന്നത്.

വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 13 പേരാണ് ഉണ്ടായിരുന്നത്. മരിച്ചവരിലും പരിക്കേറ്റവരിലുമായി താഴെ പറയുന്നവർ ഉൾപ്പെടുന്നു:അജിത (54), റംല (52), സുക്കുറ (43), ആശ (41), മജീദ് (43), സജിത (45), ഷക്കീല (37), നൗഷാദ് (39), റുക്കിയ (39), ഹിഷാം (12), ഷക്കീൽ (11), മസ്‌നീൻ (10), ഡ്രൈവർ മുഹമ്മദ് ബാസിത്ത് (21).

അപകടത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂർ ജില്ലാ കളക്ടർ പവൻ കുമാർ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.