Spread the love

വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ട് 8 മലയാളികൾക്ക് ദാരുണാന്ത്യം. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്നു വന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്.

മലപ്പുറം പാങ്ങില്‍ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം

16 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടത് കോഴിക്കോട്, മലപ്പുറം സ്വദേശികളെന്നാണ് സൂചന.

അപകടസ്ഥലത്ത് അഗ്നിരക്ഷാസേന രക്ഷാപ്രവര്‍ത്തനം നടത്തി. വാഹനം പൂര്‍ണമായി തകര്‍ന്നു.