Spread the love

പൊള്ളാച്ചി: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒൻപത് മലയാളികളുടെ പേരുവിവരങ്ങൾ പുറത്ത്. അപകടത്തിൽ മരണം ഒമ്പതായി. മിനി വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും ജീവനക്കാരും കുടുംബാം​ഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.

അപകടത്തിൽ മരിച്ചവർ-

പാലൂർ പരുത്തിയിൽ അജിത(പ്രധാനാധ്യാപിക, പാങ്ങ് ജിഎൽപിസ്- 54 വയസ്സ്)

റംല(52)

സുഹ്‌റ(43)

ആശ(41)

മജീദ്(43)

സജിത(45)

പാങ്ങ് ജിയുപിഎസ് അധ്യാപിക ഷക്കീല(37)

റുക്കിയ (39)

ഹിഷാം(12)

അപകടത്തിൽ പരിക്കേറ്റവർ-

മസ്‌നീൻ(10) പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ

നൗഷാദ്, ഷഹദിൻ(11), ഡ്രൈവർ മുഹമ്മദ് ഫാഹിസ്- കോയമ്പത്തൂരിലെ ആശുപത്രിയിൽ

ടെമ്പോ ട്രാവലർ പതിമൂന്നാം ഹെയർപിന്നിന്റെ കൈവരിയിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. വാഹനം പൂർണമായി തകർന്നിട്ടുണ്ട്. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര പോയത്. ഇതിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. ചാലക്കുടി എത്തിയ ശേഷം അതിരപ്പിള്ളി വഴി മലക്കപ്പാറയിലൂടെ വാൽപാറയിലേക്ക് പോവുകയായിരുന്നു.