കണ്ഠര് മഹേഷ് മോഹനര് ഇനി ഒരുവര്‍ഷം ശബരിമല തന്ത്രി.ചിങ്ങമാസ പൂജകള്‍ക്കായി നടതുറക്കുന്ന ശനിയാഴ്ചമുതല്‍ ഒരുവര്‍ഷം. തന്ത്രിപദവി.ശബരിമലയുടെ താന്ത്രി കാവകാശമുള്ള താഴമണ്‍ മഠത്തിലെ രണ്ടുകുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഓരോവര്‍ഷം വീതം ഈ പദവി വഹിക്കുന്ന ത്. ശനിയാഴ്ച്ച വൈകീട്ട് അഞ്ചിന് ചിങ്ങമാസ പൂജകള്‍ക്ക് നട തുറക്കു ന്നത് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലായിരിക്കും..കണ്ഠര് മഹേഷ് മോഹനര്ചിങ്ങപ്പുലരിയില്‍ ഗണപതി ഹോമമാണ് അദ്ദേഹത്തിന്റെആദ്യ ചടങ്ങ്.
പിന്നിട്ടവര്‍ഷം കണ്ഠര് രാജീ ര്‍ക്കായിരുന്നു താന്ത്രിക ചുമതല. അദ്ദേഹത്തിന്റെ മകന്‍ കണ്ഠര് ബ്രഹ്‌മദത്തനും സന്നിധാനത്തെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.അടുത്ത കര്‍ക്കടകമാസ പൂജകള്‍ക്ക് നട തുറക്കുന്നതു വരെയാണ് കണ്ഠര് മഹേഷ് മോഹനര് തന്ത്രി ചുമതലകള്‍ വഹിക്കുക..തുടര്‍ന്ന് കണ്ഠര് രാജീവരും കണ്ഠര് ബ്രഹ്‌മദത്തനും തന്ത്രി പദവിയിലെത്തും.

