Spread the love

എറണാകുളം : വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ആശുപത്രി സർജിക്കൽ ഐസിയുവിലെ അനസ്തെറ്റിസ്റ്റ് കോട്ടയം അരുവിത്തുറ ചിറക്കര വീട്ടിൽ‌ വിജയകുമാറിന്റെ മകൾ ഡോ.മീനാക്ഷി വിജയകുമാർ (35) ആണ് മരിച്ചത്. ഇവർ കഴിഞ്ഞ 2 വർഷമായി ഒറ്റയ്ക്ക് താമസിക്കുന്ന മാറമ്പിള്ളി കുന്നുവഴിയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ നിന്ന് രാവിലെ ഫോൺ വിളിച്ചിട്ടും എടുത്തില്ല.

ഫ്ലാറ്റിലെ താമസക്കാർ ശ്രമിച്ചിട്ടും വാതിൽ തുറന്നില്ല. ഇതോടെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)