കോട്ടയം: ആരോരുമില്ലാതെ കിടപ്പാടമില്ലാതെ, വിദ്യാഭ്യാസമോ ജോലിയോ ഇല്ലാത്ത അശ്ശരണർക്ക് ജാതിയോ മതമോ നോക്കാതെ ശുശ്രൂഷ ചെയ്യുന്ന കനൃസ്ത്രീകളെ മതം മാറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തവർക്ക് ഞാൻ ഈ ചിത്രങ്ങൾ സമർപ്പിക്കുന്നു.
“ഞാൻ എന്റെ മകൾ മെറിന്റെ പരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ജൂലൈ 12 ന് ചെന്നൈയ്ക്ക് പോയപ്പോൾ വർഷങ്ങളായി വീടും വിട്ടുകാരെയും ഒക്കെ ഉപേക്ഷിച്ച് മാർത്താണ്ടം DM കോൺവെന്റിന്റെ മദർ പ്രോവിൻഷ്യ ളായും തുടർന്ന് തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ സേവനം ചെയ്ത് ഇപ്പോൾ ചെന്നൈയിൽ വാടനെല്ലൂർ DM കോൺവെന്റിൽ വിശ്രമജീവിതം നയിക്കുന്ന എന്റെ അമ്മയുടെ മൂത്ത സഹോദരി ഞങ്ങളുടെ മേരിചാച്ചിയെ( സി: സ്റ്റെല്ലാമ്മ) കാണാൻ ആശ്രമത്തിൽ ചെന്നപ്പോൾ ഞങ്ങൾ പലഹാരങ്ങൾ കരുതിയിരുന്നു.

മേരി ചാച്ചി എന്നോട് പറഞ്ഞു, ഇവിടെ ചേരിയിൽ പാർക്കുന്ന ആരോരുമില്ലാത്ത ആദിവാസി കുട്ടികൾക്ക് നിങ്ങൾ ഇത് കൊടുക്കണം. അവർക്ക് സന്തോഷമാകും എന്ന് പറയുകയും ചേരിനിവാസികളുടെ ദയനിയ അവസ്ഥ ഞങ്ങളെ കാണിച്ച് തരുകയും ചെയ്തു. ഞങ്ങളെക്കൊണ്ട് മധുര പലഹാരങ്ങൾ ചെങ്കൽപ്പെട്ട ജില്ലയിലെ
എൽ.എൻഡത്തൂർ ആദിവാസി കോളനിയിലെ
കുട്ടികൾക്ക് വിതരണം ചെയ്യിക്കുകയും ചെയ്തു.
ഞാൻ മേരി ചാച്ചിയുടെ നിർദ്ദേ പ്രകാരം ചെയ്ത് മതം മാറ്റ ആരോപണത്തിൽപ്പെടുമോ എന്ന സംശയം എനിക്ക് ഉണ്ട് .
ഇങ്ങനെ ചെയ്യുന്നവരെ മതം മാറ്റക്കാർ എന്ന് ചിത്രികരിക്കാൻ ശ്രമിക്കുന്നവരെയാണ് യഥാർത്ഥത്തിൽ ജയിലിൽ അടക്കേണ്ടത് എന്നും ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു കൊണ്ട് നിർത്തുന്നു.”
സജി മഞ്ഞക്കടമ്പിൽ;
തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ.

