Spread the love

കോട്ടയം : കേരള കോൺഗ്രസിന് രണ്ടു മന്ത്രിസ്ഥാനം ഇല്ല. ഒരു മന്ത്രി പദവും ചീഫ് വിപ്പും വാഗ്ദാനം. എന്നാൽ രണ്ടു മന്ത്രിസ്ഥാനം വേണമെന്ന് ഉറച്ച് കേരള കോൺഗ്രസ് ജോസഫ്. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബിനും പാലാ എംഎൽഎ മാണി സി കാപ്പനും ടേം വ്യവസ്ഥയിൽ മന്ത്രി പദം. രണ്ടര വർഷം വീതം. ഇതിൽ ഇരു കൂട്ടർക്കും അത്യപ്തി. അനൂപിന് ആദ്യ രണ്ടര വർഷം. ഇതാണ് നിലവിലുള്ള ധാരണ.

 

കേരള കോൺഗ്രസ് മാണി വിഭാഗത്തിന് കഴിഞ്ഞ ഇടതു സർക്കാർ നൽകിയ അതേ പരിഗണനയാണ് യുഡിഎഫും നൽകുന്നത്. എന്നാൽ അഞ്ച് എംഎൽഎമാർ ഉണ്ടായിരുന്ന മാണി വിഭാഗത്തെ പരിഗണിച്ചത് പോലെ ആവരുത് 7 എംഎൽഎമാരുള്ള ജോസഫ് വിഭാഗത്തിനെയെന്ന് പാർട്ടി പറയുന്നു.