പരവൂർ (കൊല്ലം) : കരുവാറ്റയിൽ വയോധികന്റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ പതിമൂന്നുകാരിയും സുഹൃത്തുക്കളായ മൂന്ന് ആൺകുട്ടികളും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 65 വയസുകാരൻ ശീവൻകുട്ടിയെ കൊലപാതകം ആസൂത്രണം ചെയ്തത് പെൺകുട്ടിയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
അതേസമയം വീഡിയോ കോളിലൂടെ കൊലപാതകം ലൈവായി കണ്ട് പെൺകുട്ടി മരണം ഉറപ്പിച്ചു തൃപ്തി അണഞ്ഞുവെന്നും പൊലീസ് പറയുന്നു. കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമാണെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ പ്രാഥമിക മൊഴി.ശിവന്‍കുട്ടി മോശമായി പെരുമാറിയ കാര്യം പെണ്‍കുട്ടി കാമുകനോട് നേരത്തെ പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനിടെ പെണ്‍കുട്ടി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.
വീട്ടിലെ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞത്. മാതാപിതാക്കളുടെ സ്നേഹം അറിഞ്ഞിട്ടില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. കുട്ടിക്കാലം മുതലേ അച്ഛനും അമ്മയും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. ഇരുവരും നിയമപരമായി വേര്‍പിരിയുകയും ചെയ്തിരുന്നു. അമ്മ വിദേശത്താണ് ജോലി ചെയ്യുന്നത്. നാട്ടില്‍ വരുമ്പോഴും അമ്മയുടെ പരിഗണന ലഭിച്ചിട്ടില്ലെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.
പെൺകുട്ടിയുടെ പിതാവ് ഉപേക്ഷിച്ചു പോയശേഷം അമ്മ മറ്റൊരു വിവാഹം കഴിച്ചിരുന്നു. കുടുംബത്തിലെ അസ്വസ്ഥമായ അന്തരീക്ഷമടക്കം കൊലപാതകം ആസൂത്രണം ചെയ്യാൻ കൗമാരക്കാരിയെ പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് അനുമാനം.

