വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വാര്‍ത്താകുറിപ്പിലും പോസ്റ്ററിലും ഗുരുതര പിഴവ് വരുത്തിയ സംഭവത്തില്‍ രണ്ട് പിആര്‍ഡി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. സെക്രട്ടറിയേറ്റില്‍ പ്രസ് റിലീസ് വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സാബു പി ആറിനെ കൊല്ലത്തേക്കും വെബ് ആന്‍ഡ് മീഡിയ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രതീഷ് ഡി മണിയെ ഡല്ഹിയിലേക്കുമാണ് സ്ഥലംമാറ്റിയത്.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പോസ്റ്ററിലും വാര്‍ത്താകുറിപ്പിലും മുഖ്യമന്ത്രിയുടെ സ്ഥാനത്ത് പിണറായി വിജയന്റെ ചിത്രംവച്ച് ഗ്രൂപ്പില്‍ ഷെയര്‍ചെയ്തിരുന്നു, എന്നാല്‍ ഭരണസൗകര്യാര്‍ത്ഥമാണ് ഇരുവരെയും ട്രാന്‍സ്ഫര്‍ ചെയ്തതെന്നാണ് പിആര്‍ഡിയുടെ വിശദീകരണം.

