കേരളത്തില്‍ 2 കോടി 69 ലക്ഷം വോട്ടര്‍മാര്‍, അന്തിമവോട്ടര്പട്ടികയായി
തിരുവനന്തപുരം: കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിനുളള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണ (എസ്ഐആര്‍) നടപടികള്‍ പൂര്‍ത്തിയാക്കിയതോടെയാണ് പട്ടിക പുറത്തുവന്നത്. അന്തിമ പട്ടികയില്‍ ആകെ 2,69,53,644 വോട്ടര്‍മാരാണുള്ളത്.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്നത് 2,77,49,159 വോട്ടര്‍മാരാണ്
ഇതില്‍ 1,31,26,048 പുരുഷന്മാരും 1,38,27,319 സ്ത്രീകളുമാണുള്ളത്. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ – 27, പ്രവാസി വോട്ടര്‍മാര്‍ – 2,23,558, സര്‍വീസ് വോട്ടര്‍മാര്‍ – 54,110 18-19 പ്രായപരിധിയിലുള്ള 4,24,518 വോട്ടര്‍മാരാണുള്ളത്. 85 വയസുപിന്നിട്ട 2,04,608 വോട്ടര്‍മാരുണ്ട്
കൂടുതല്‍ വിവരങ്ങള്‍ https://electoralsearch.eci.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. വോട്ടര്‍ ഐഡിയോ ബന്ധുവിന്റെ പേരോ ഫോണ്‍ നമ്പറോ ജനനത്തീയതിയോ വയസോ ഉപയോഗിച്ച് സെര്‍ച്ച് നടത്താം.
എസ്ഐആറിന്റെ ഭാഗമായി ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരടുപട്ടികയില്‍ 24.08 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു2025 ഒക്ടോബറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഏകദേശം ഒമ്പത് ലക്ഷത്തോളം പേര് പുറത്തായിരുന്നു. ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 2.78 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. എസ്ഐആര്‍ ഹിയറിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയാണ് അന്തിമ പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചത്.

