Spread the love

പാലക്കാട്: ഗവ. മെഡിക്കൽ കോളേജിനു മുൻപിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിൽ ബസിടിച്ച് വിദ്യാർഥിനി മരിച്ചു. കൊട്ടേക്കാട് ആനപ്പാറ സ്വദേശി സതീഷിന്റെ മകൾ ആരതി (13) ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന പിതൃസഹോദരി കൊടുമ്പ് കരിങ്കരപ്പള്ളി അമ്പലപ്പറമ്പ് ദേവി സുരേഷിനെ (38) സാരമായ പരിക്കുകളോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുതര പരിക്കേറ്റ ആരതിയെ നാട്ടുകാരുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആരതിയുടെ അച്ഛൻ സതീഷ് ഓട്ടോറിക്ഷ ഡ്രൈവറാണ്. അമ്മ: ഷീബ. സഹോദരൻ: അശ്വജിത്ത്. ചന്ദ്രനഗർ മൂകാംബിക വിദ്യാനികേതൻ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയാണ്. തമിഴ്നാട് സ്വദേശിയായ ബസ് ഡ്രൈവറുടെ പേരിൽ പോലീസ് കേസെടുത്തു.