Spread the love

ഹൻസിക മോട്‌വാനി ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് . താരം വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച നാളുകളായി പ്രചരിച്ചിരുന്നു. സമൂഹമാദ്ധ്യമത്തിൽ നിന്ന് വിവാഹ വീഡിയോ ഉൾപ്പെടെയുള്ള പോസ്റ്റുകൾ താരം നീക്കം ചെയ്തതതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്.2022 ഡിസംബറിൽ ആയിരുന്നു താരവും സൊഹൈൽ കതൂരിയുമായുള്ള വിവാഹം.

ആറു എപ്പിസോഡുകളുള്ള ഷോയിലൂടെയാണ് ജിയോ ഹോട്സ്റ്റാറില്‍ ഇരുവരും വിവാഹം ആഘോഷിച്ചത്. കഴിഞ്ഞ ദിവസം ഹൻസിക 34-ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ അന്ന് താരം പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

‘ഒരുപാട് നന്ദി. സ്നേഹവും കേക്കും കൊണ്ട് എന്നെ പൊതിഞ്ഞതിന്. ഓരോ ചെറിയ നിമിഷത്തിനും നന്ദി പറയുന്നു. ഈ വർഷം ഞാൻ ആവശ്യപ്പെടാതെ തന്നെ നിരവധി പാഠങ്ങള്‍ പഠിച്ചു. എനിക്ക് ഇത്രയും ശക്തിയുണ്ടെന്ന് ഞാൻ മനസിലാക്കി. ഹൃദയവും ഫോണും നിറഞ്ഞു. ആത്മാവ് ശാന്തമാണ്. ജന്മദിനം ഇത്രയും നല്ലതാക്കിയതിന് നന്ദി’- ഹൻസിക കുറിച്ചു.