Spread the love

വൈക്കം നഗരസഭയില്‍ അഴിമതിയുടെ തമ്പുരാക്കന്‍മാര്‍. യുഡിഎഫ് ബിജെപി കൂട്ടുകെട്ട്. അതിനെതിരെ നിലയുറപ്പിച്ച തന്നെയും വേട്ടയാടുന്നു.കൊള്ളസംഘത്തിനൊപ്പം തുടരുവാൻ ആഗ്രഹിക്കുന്നില്ല.. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ യുഡിഎഫ് കൗണ്‍സിലര്‍ സിന്ധു സജീവന്‍കോട്ടയം പ്രസ്‌ക്ലബില്‍ സിന്ധു നടത്തിയ വാര്‍ത്താ സമ്മേളനം കാണാം.
                                                                                                                                                                                  സിന്ധു പറയുന്നു:

“ഞാൻ വൈക്കം നഗരസഭയിൽ 13-ാം വാർഡിൽ നിന്ന് രണ്ട് തവണ തുടർച്ചയായി വിജയിക്കുകയും ഇപ്പോൾ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്‌സണുമാണ്. കഴിഞ്ഞ 10 വർഷക്കാലമായി ഈ വാർഡിന്റെയും നഗരത്തിന്റെയും വികസനത്തിനായി പ്രവർത്തിക്കുകയും ചെയ്‌തു എന്ന ആത്മവിശ്വാസത്തോടെയാണ് എനിക്കെതിരായി കഴിഞ്ഞയാഴ്ച ഉയർന്നുവന്ന ആരോപണത്തിൻ്റെ സത്യാവസ്ഥ ജനങ്ങളെ ബേധ്യപ്പെടുത്തുന്നതിനുവേണ്ടിയാണ് ഈ പത്രസമ്മേളനം.

എൻ്റെ വാർഡിലെ ഇണ്ടംതുരുത്തി ഭാഗത്ത് ഇരുനൂറ് മീറ്ററിലധികം വരുന്ന കനാൽ ചാണകവും മറ്റ് മാലിന്യങ്ങളും കൊണ്ട് നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട നിലയിലായിരുന്നു. വെള്ളകെട്ടുണ്ടായപ്പോൾ നാട്ടുകാർ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഞാൻ നഗരസഭയിലെ ആരോഗ്യ വിഭാഗത്തിൽ പരാതിപ്പെ ടുകയും അടിയന്തിര പരിഹാരം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.

ആരോഗ്യ വിഭാഗം ജെ എച്ച് ഐ ഉടൻ സ്ഥലപരിശേധന നടത്തുകയും ഈ മാലിന്യ നീക്കുന്നതിന് മനുഷ്യനെ കൊണ്ട് പണിയെടുപ്പിക്കാൻ പറ്റില്ലെന്നും ജെസിബി യോ ഹിറ്റാച്ചിയോ ഉപയോഗിക്കണമെന്ന് പറഞ്ഞു. അതിൻ പ്രകാരം ഒരു ഹിറ്റാച്ചി വിളിക്കുകയും മാലിന്യങ്ങൾ നീക്കുകയും ചെയ്‌തു. ഹിറ്റാച്ചി വാടകയായി വാടകയായി ഒരു മണിക്കൂറിന് 1,000 രൂപാ വെച്ച് 7.8 മണിക്കുറിന് 7,800 രൂപ ഞാൻ കൊടുക്കുകയും ചെയ്‌തു.

നഗരസഭയിൽ നിന്ന് അന്നേ ദിവസം പണകൊടുക്കുവാൻ നിലവിൽ സംവിധാനമില്ലെന്ന് എല്ലാവർക്കും അറി യാവുന്നതുമാണ്. ഞാൻ ഹിറ്റാച്ചിക്ക് കൊടുത്ത വാടകതുക എൻ്റെ മകൻ്റെ അക്കൗണ്ടിലേക്ക് തിരികെ വാങ്ങിച്ചിട്ടുള്ളതും സത്യമാണ്. ഇതൊരു അഴിമതിയാണെന്ന് കരുതിയിട്ടില്ല. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ എന്റെ മേലുണ്ടായ ആദ്യത്തെ ആരോപണം. വെള്ളക്കെട്ട് അടിയന്തിരമായി പരിഹരിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചതിനാൽ ഇത്തരമൊരു സാങ്കേതികമായ ആരോപണം ഉണ്ടാകു മെന്ന് കരുതിയില്ല.

യുഡിഎഫ് ഭരണം നടത്തുന്ന വൈക്കം നഗരസഭയിൽ മൂന്ന് ടേമായി മൂന്ന് ചെയർപേഴ്സൺമാരുണ്ടായി. മൂന്ന് ടേമിലുമായി കഴിഞ്ഞ നാലേമുക്കാൽ വർഷവും ഇവരെ മുൻനിർത്തി അഴിമതിയുടെ തമ്പുരാനായ വൈസ് ചെയർമാൻ പി.ടി. സുഭാഷാണ് ഭരണം നടത്തിയിരുന്നത്. ഈ കാലമത്രയും അഴി മതിയുടെ ചെളിപുരളാത്ത ഒരു പദ്ധതിയും വൈക്കത്ത് നടന്നിട്ടില്ല.

വൈസ് ചെയർമാനും സംഘത്തിനുമെതിരെ നിരന്തരം ഉയർന്നിട്ടുള്ള ആരേപണങ്ങൾ പരിശേധിച്ചാൽ അത് മനസിലാകും. ഈ സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ ആരോപണവുമായി രംഗത്ത് വന്ന ബിജെപി കൗൺസിലർമാർ.

ബിജെപി കൗൺസിലർമാരായ എം. കെ. മഹേഷും ലേഖാ ആശോകനും ബീച്ചിലെ പുല്ലുവെട്ട്, മിനി എം സി എഫ്, കട്ടിൽ, ടൊയ്‌ലറ്റ് നിർമാണം തുടങ്ങിയവയിൽ കോടികളുടെ അഴിമതിയാണ് നടത്തിയത്.

ഈ സമയത്തെല്ലാ മുന്നണിയിൽ ഞാൻ വിയോജിപ്പ് അറിയിച്ചിരുന്നു. കൗൺസിലിലും പലഘട്ടങ്ങളിലും വിയോജിച്ചിരുന്നതിൻ്റെ രേഖകൾ ഉണ്ട്. അതിലുള്ള പകപോക്കലിനായി ബിജെപി അംഗം എം.കെ മഹേഷും പി.ടി സുഭാഷും ചേർന്ന് നടത്തിയ ഗൂഡാലോചനയാണ് ഈ ആരോപണം. ബിജെപി അംഗങ്ങൾ വൈസ് ചെയർമാന്റെ കൂലിത്തലുകാരെപോലെയാണ് പെരുമാറിയത്.

ആരാണ് എം.കെ. മഹേഷ്

കേളത്തിൽ സമീപകാലത്ത് നടന്ന പാതിവില സ്‌കൂട്ടർ തട്ടിപ്പിലെ ജയിലിലുള്ള പ്രതി അനന്തകൃഷ്‌ണൻ്റെ വൈക്കത്തെ സഹായിയും ഏജൻ്റുമായി പ്രവർ ത്തിച്ചിരുന്നയാൾ. പാതിവില സ്‌കൂട്ടർ. ലാപ്ടോപ്, പാതിവില സോളാർ പാനൽ, എന്നിവയിലൂടെ വൈക്കത്ത് അരങ്ങേറിയ തട്ടിപ്പിലെ മുഖ്യകണ്ണിയാണ്. വൈക്കം നഗരസഭയിലെ രണ്ട് ജീവനക്കാർക്ക് ഇന്നും സ്‌കൂട്ടർ ലഭിച്ചിട്ടില്ല.

തന്റെ ഭാര്യയെ വൈക്കം നഗരസഭയിൽ താൽക്കാലിക ജോലിക്കാരിയായിരിക്കെ സ്ഥിരപ്പെടുത്തുന്നതിനായി വൈസ് ചെയർമാനുമായി ചേർന്ന് കൗൺസിലിൽ പ്രമേയം വെച്ചതും ഞാൻ എതിർത്തതുമാണ്. എതിർത്ത പ്രതിപക്ഷവും മുതിർന്ന യുഡിഎഫ് അംഗങ്ങളും ഒപ്പം നിന്നു. അന്ന് 70 വയസ്സിനു മുകളിൽ പ്രായമുള്ള കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ലീഡർ ബി. ചന്ദ്രശേ ഖരനെ കൗൺസിൽ ഹാളിന് ഉള്ളിൽ വച്ച് ചവിട്ടി വീഴ്ത്തിയത് ആരും മറന്നു കാണില്ലല്ലോ.

അത്രയ്ക്ക് ഹൃദയബന്ധമാണ് ബിജെപിയും പിടി സുഭാഷും തമ്മിൽ. ബിജെപിക്ക് വേണ്ടി കോൺഗ്രസുകാരൻ കോൺഗ്രസുകാരനെ ചവിട്ടി വീഴ്ത്തുന്നത് എന്തിനാണ്.

ഈ കൗൺസിൽ കാലത്ത് മുഴുവൻ ഞാൻ ഇവരുടെ അഴിമതിക്കും കൂട്ട് കച്ചവടത്തിനും എതിരെ എന്നാൽ കഴിയുന്നത്രയും ശക്തമായി എതിർ ത്തിട്ടുണ്ട്. എക്കാലത്തും അഴിമതി വിരുദ്ധപക്ഷത്ത് മാത്രമാണ് ഞാൻ നില** കൊണ്ടിട്ടുള്ളത്. ധാർമികതയില്ലാതെ പൊതുരംഗത്ത് തുടരുവാൻ കഴിയില്ല.

ആയതിനാൽ ഞാൻ ഇനിയും ഈ കൊള്ളസംഘത്തിനൊപ്പം തുടരുവാൻ ആഗ്രഹിക്കുന്നില്ല

SINDU SAJEEV