Spread the love

മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരി മരിച്ചു. മലപ്പുറം ചിനക്കൽ സ്വദേശി ഷാനവാസിൻ്റെ മകൾയ റീം ഷാനവാസ്(9) ആണ് മരിച്ചത്.

കോട്ടക്കൽ പുത്തൂരിൽ ഇന്നലെ രാവിലെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു.