സ്വയം നിയമസഭാ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച്പാലായിൽ ഒരു മുഴം മുമ്പേ ഷോൺ ജോർജ്. സ്വന്തം നിലയ്ക്ക് പണം വാരിയെറിഞ്ഞ് പ്രചാരണം. ലക്ഷ്യം യുഡിഎഫുമായി വിലപേശൽ?
പാലാ :ബിജെപിയുടെ പാലായിലെ സ്ഥാനാർഥി താൻ ആയിരിക്കുമെന്ന് ധാരണ പരത്തുംവിധം ഷോൺ ജോർജ് പാലായിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ്.ബൂത്തുകൾ കേന്ദ്രീകരിച്ച പണം ചെലവഴിച്ചും മതിലുകളും, ഇലക്ഷൻ കമ്മിറ്റി ഓഫീസുകളും സ്വന്തം പോക്കറ്റിൽ നിന്ന് കാശ് എടുത്ത് ബുക്ക് ചെയ്തും, ഷോൺ ജോർജ് പാലായിൽ തൻറെ സാന്നിധ്യം ഉറപ്പിക്കുകയാണ്.
സ്‌ഥാനാർഥി പ്രഖ്യാപനം ബിജെപി കേരളത്തിൽ എവിടെയും ഇതുവരെ നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ബിജെപിയുടെ മേൽഘടകങ്ങൾ ഇതുവരെ അനുമതി നൽകിയിട്ടുമില്ല. കേരളത്തിലെ ആദ്യ സ്വയം പ്രഖ്യാപിത സ്‌ഥാനാർഥി ആയി ഷോൺ പാലായിൽ അവതരിക്കുകയാണ്.
ബിജെപിയിലും അമര്‍ഷം. കോട്ടയത്തെ ഇതര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും ബിജെപി നേതാക്കളെയും ഇരുട്ടില്‍ നിര്‍ത്തുന്നതായി പരാതി. യോഗങ്ങളില്‍ പൊട്ടിത്തെറിച്ച് നേതാക്കള്‍. ബിജെപി സംസ്ഥാന അധ്യക്ഷനു തുല്യമോ ഷോണ്‍ എന്ന് ചോദ്യം.
പാലായിൽ പിസി ജോർജിന്റെ അണികളെ കൂടി ചേർത്ത് നാൽപ്പതിനായിരത്തിൽപരം വോട്ടുകൾ ഉണ്ടെന്ന് അവകാശവാദം ഉറപ്പിക്കുവാനാണ് ഷോണിന്റെ ശ്രമം. നീക്കം വിജയിച്ചാൽ പാലാ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായി മാറും.അങ്ങനെ വന്നാൽ വൻതോതിൽ പാലായിലേക്ക് ഫണ്ട് ഒഴുകും എന്ന മന:പായസും ഇതിന്റെ പിന്നിലുണ്ടെന്ന് വേണം കരുതാൻ.പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതല തനിക്ക് നൽകിയിട്ടുണ്ടെന്ന് ഷോൺ പരസ്യമായി പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ ആർക്കും ബിജെപി ഒരു മണ്ഡലത്തിൽ കൂടുതൽ ചുമതല നൽകിയിട്ടില്ല.
കാഞ്ഞിരപ്പള്ളി യുടെ ചുമതല പി ഡി രവീന്ദ്രൻ, പൂഞ്ഞാർ ,സജി കുറിക്കാടൻ എന്നിവർക്കാണ് ബിജെപി ചുമതല നൽകിയിരിക്കുന്നത്.
നാളിതുവരെ ബിജെപി കേരളത്തിൽ ഒരു നിയോജകമണ്ഡലത്തിലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല.
എന്നാൽ തിരഞ്ഞെടുപ്പിന് നാലുമാസം മുമ്പ് തിരഞ്ഞെടുപ്പിനു സമാനമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ ഒരു വിലപേശൽ തന്ത്രം കൂടി ഷോൺ മുന്നോട്ട് വെക്കുന്നുണ്ടെന്നാണ് ബിജെപിയിലെ അടക്കം പറച്ചിൽ .ബിജെപിക്ക് ഒപ്പം നിൽക്കുമ്പോഴും ഷോണിന്റെയും അണികളുടെയും
മനസ്സുനിറയെ യുഡിഎഫ് ആണ്.
കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് തിടനാട് പള്ളി വികാരി അച്ചനെ പരസ്യമായി അപമാനിക്കുന്ന തരത്തിൽ ബിജെപി യുടെ ദേശീയ സമിതി അംഗമായ പിസി ജോർജ് വിവാദ പ്രസ്താവന നടത്തിയത് ബിജെപി വോട്ട് യുഡിഎഫിലേക്ക് മാറ്റാനുള്ള കൃത്യമായ ആസൂത്രണത്തിന്റെ നേർകാഴ്ചയാണ്.
ഏറ്റവും വലിയ വിരോധാഭാസം ഷോൺ ജോർജ് കേരളത്തിൽ ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ച് ചുമതല ഉള്ള ആളാണ് എന്നതാണ്. അവിടെ ആണ് ഇത്തരത്തിൽ ഒരു വികാരി അച്ചനെ പരസ്യമായി ബിജെപി നേതാവ് അപമാനിക്കുന്നത്!.
ബിജെപിക്ക് ഭരണം ലഭിക്കുമായിരുന്ന തിടനാട്ടിൽ പിസി ജോർജിന്റെ വൈദികനെതിരായ ഈ പ്രസ്താവനയാണ് ഭരണം നഷ്ടപ്പെടുത്തുന്നതിന് കാരണമായത്. ഇതിനെ തുടർന്ന് പൂഞ്ഞാർ മണ്ഡലത്തിൽ എല്ലാ പള്ളികളുടെ മുൻപിലും പിസി ജോർജ് നാടിനു ആപത്ത് എന്നുള്ളത് ഫ്ളക്സുകൾ പ്രത്യക്ഷപെട്ടിരുന്നു. പള്ളി ഉൾപ്പെടുന്ന വാർഡിലും സമീപ വാർഡിലും വൈദികനെതി രായ വിവാദ പ്രസ്താവനയും പിന്നീട് കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വിശദീകരണവും ബിജെപിയുടെ ക്രിസ്ത്യൻ വോട്ടുകളുടെ സാധ്യതകൾ കേരളത്തിൽ ആകമാനം ഇല്ലാതാക്കുകയായിരുന്നു.ഈ വാർഡുകളിൽ വിജയിച്ചത് കോൺഗ്രസ്സാണ്.അതോടെ പഞ്ചായത്തിന്റെ ഭരണവും കോൺഗ്രസിന്റെ കൈപ്പിടിയിലായി. ഇതെല്ലാം വരുന്ന നിയമസഭാ ഇലക്ഷൻ സമയത്ത് പാലാ, കാഞ്ഞിരപ്പള്ളി പോലുള്ള ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലങ്ങളിൽ വൻ തിരിച്ചടി ആകും എന്നത് തർക്കമറ്റ കാര്യമാണ്.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ മിനർവ മോഹന്റെ നേതൃത്വത്തിൽ ബിജെപി നടത്തിയ നീക്കങ്ങളാണ് യഥാർത്ഥത്തിൽ വിജയം കണ്ടത്.
അവിടെ ബിജെപിക്ക് മുൻപ് നാല് മെമ്പർമാർ ഉണ്ടായിരുന്നു എന്ന് മാത്രമല്ല മിനർവ മോഹൻ ഇതിന് മുൻപ് അവിടെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതല വഹിച്ചിരുന്ന തുമാണ്. പൂഞ്ഞാർ തെക്കേക്കരയിലെ ബിജെപി വിജയത്തിന്റെ അട്ടിപ്പേർ അവകാശം ജോർജും മകനും ഏറ്റെടുത്തിരിക്കുന്നത് വിരോധാഭാസമാണെന്ന് ഇതിൽ നിന്ന് തന്നെ വൃക്തം.യുഡിഎഫിന് വിജയസാധ്യതയുള്ള പഞ്ചായത്ത് വാർഡുകളിൽ ദുർബലരായ ബിജെപി സ്ഥാനാർത്ഥികളെ നിർത്താനും ജോർജിന്റെ നേതൃത്വത്തിൽ ശ്രമം നടന്നിരുന്നു.
ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ പൂർണമായും യുഡിഎഫിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. 27 വാർഡ് ഉള്ളതിൽ വെറും 4 വാർഡിൽ ആണ് ബിജെപി മത്സരിച്ചത്.
മുൻവർഷം 15 സീറ്റിൽ ബിജെപി മത്സരരംഗത്തു ഉണ്ടായിരുന്നു. ഇത് ചൂണ്ടി ക്കാട്ടിയ മാധ്യമ പ്രവർത്തകരോട് ഷോൺ പറഞ്ഞത് സ്വന്തം വാർഡിൽ 30, 40 വോട്ട് കൾ മാത്രമേ ഉള്ളു അതുകൊണ്ട് ആണ് അവിടെ സ്‌ഥാനാർഥിയെ നിറുത്താത് എന്നാണ്. എന്നാൽ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ ഇത്തവണ താമര വിരിയും എന്ന് ഉറപ്പിച്ചു പറഞ്ഞത് ജനം മറന്നിട്ടില്ല. പിസി ജോർജ്ജും ഷോണും സ്വന്തം വാർഡിൽ പോലും സ്ഥാനാർത്ഥിയെ നിർത്താതെ യുഡിഎഫിന് പരോക്ഷ പിന്തുണ നൽകുയും യുഡിഎഫിനാണ് താൻ വോട്ടു ചെയ്തതെന്ന് പരോക്ഷമായി സമ്മതിക്കുകയും ചെയ്ത പിസി ജോർജിൻ്റെ നിലപാട് ബിജെപി അണികളിൽ അമർഷത്തിന് ഇടയാക്കിയിരുന്നു.

