Spread the love

കോട്ടയം: കുമരകത്ത് പരുന്ത് ആക്രമണം, സമീപകാലത്ത് രണ്ടു സ്ത്രീകള്‍ ആക്രമണത്തിരയായി. നടന്നുപോയ 77 കാരിയുടെ കണ്ണില്‍ കൊത്തി പരിക്കേല്‍പ്പിച്ചതാണ് ഇതില്‍ ഏറ്റവും ഒടുവിലത്തെ സംഭവം.ആപ്പിത്ര ഭാഗത്ത് കളത്തിപ്പറമ്പില്‍ ടി.പി. ഓമന (77)യുടെ കണ്ണിലാണു പരുന്തിന്റെ ആക്രമണമുണ്ടായത്.

വീട്ടില്‍ നിന്ന് സമീപത്തെ വീട്ടിലേക്കു പോകുകയായിരുന്നു ഓമന. വീട്ടുകാര്‍ കുമരകത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടിയെങ്കിലും വിദഗ്ധ പരിശോധനയ്ക്കായി ഓമനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം നാലരയോടെയാണ് സംഭനം

മാസങ്ങള്‍ക്ക് മുന്‍പു മറ്റൊരു സ്ത്രീയുടെ ചെവിയില്‍ പരുന്ത് കൊത്തി പരിക്കേല്‍പ്പിച്ചിരുന്നു. വഴിയേ പോകുന്ന മറ്റു പലരും പരുന്തിന്റെ ആക്രമണത്തിനിരയായിട്ടുണ്ടെന്നു പറയുന്നു. ചിലര്‍ പരുന്തിനു തീറ്റ നല്‍കുന്നതിനാല്‍ ഇത് ഈ പ്രദേശം വിട്ടു പോകാതെ കഴിയുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തെ പരുന്ത് ശല്യത്തിനെതിരെ നടപടി ആവശ്യപ്പെടുകയാണ് നാട്ടുകാര്‍