പുനലൂർ: പുനലൂർ ചെമ്മന്തൂരിൽ യുവാവിനെ താമസിക്കുന്ന ഫ്ലാറ്റിന് സമീപത്തെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.പുനലൂർ ചെമ്മന്തൂർ പ്ലാവിളക്കുഴിയിൽ വീട്ടിൽ എൻ. ഷിനുമോനാ(29)ണ് മരിച്ചത്. ചെമ്മന്തൂർ കോളേജ് ജങ്ഷനിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. മൃതദേഹത്തിൽ പലയിടത്തും മുറിവേറ്റിട്ടുണ്ട്. അതേസമയം ഫ്ലാറ്റിന്റെ കൈവരിയില്ലാത്ത മട്ടുപ്പാവിൽനിന്ന് വീണതാവാമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
2018-ൽ ഏറെ കോളിളക്കം സൃഷ്ടിച്ച പുനലൂരിലെ കെവിൻ കൊലക്കേസിൽ ഷിനുമോൻ പ്രതി ചേർക്കപ്പെടുകയും വിചാരണക്കൊടുവിൽ കോടതി വെറുതെവിടുകയും ചെയ്തിരുന്നു

