തിരുവനന്തപുരം : കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവതിക്കു ദാരുണാന്ത്യം. പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ആഷിക്കിന് പരുക്കുണ്ട്. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലാണ് നൗഷികയെ എസ്യുടി ആശുപത്രിയിലെത്തിച്ചത്.
നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്. അപകടത്തിൽ ഇവരുടെ ഭർത്താവ് ആഷിക്കിന് പരുക്കുണ്ട്. കാർ ഇടിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലാണ് നൗഷികയെ എടി ആശുപത്രിയിലെത്തിച്ചത്. കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് കയറി രണ്ടു പേരെ ഇടിച്ചു തെറിപ്പിച്ച ശേഷം മറ്റു രണ്ടു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.
അതേസമയം നിരവധി പേർക്കു പരുക്കേറ്റുവെന്നാണ് നാട്ടുകാർ പറഞ്ഞത്. നാലു കാറും രണ്ടു ബൈക്കുമാണ് അപകടത്തിൽപെട്ടത്.

