Spread the love

വി.എന്‍ വാസവൻ്റെ തോൽവി ലേക്ക് നയിച്ച കാരണങ്ങളിൽ  മാധ്യമ സിൻഡിക്കേറ്റിനെ അണിനിരത്തി പ്രവർത്തിച്ച ലോബി?

 

കോട്ടയം: ഏറ്റുമാനൂര്‍ നിയമസഭ മണ്ഡലത്തില്‍ ജില്ലയിലെ തലമുതിര്‍ന്ന നേതാവ് വി.എന്‍ വാസവന്‍ തോറ്റതിന് പിന്നിൽ മാധ്യമപ്രവർത്തകർ അടക്കമുള്ള ഒരു ലോബി പ്രവർത്തിച്ചുവെന്ന് റിപ്പോർട്ടുകൾ. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എൻറെ പരാജയത്തിന് വഴിവെട്ടിയത് വ്യാജ വീഡിയോകളും ചില മാധ്യമങ്ങളും ആണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇതേ സൂചനകൾ പാർട്ടിയുടെ ചില നേതാക്കളും മാധ്യമ സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നുവാസവന്റെ തോൽവി സി.പി.എം ക്യാമ്പിൽ ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല . പരാജയകാരണം സംബന്ധിച്ച് ആദ്യഘട്ട അന്വേഷണം നടത്തിക്കഴിഞ്ഞു.

 

എത്ര വലിയ ഭരണവിരുദ്ധ തരംഗം ഉണ്ടായാലും ഏറ്റുമാനൂരില്‍ തോല്‍ക്കില്ലായെന്നായിരുന്നു സി.പി.എം കരുതിയിരുന്നത്. എന്നാല്‍ ജില്ലയില്‍ ഭരണവിരുദ്ധ വികാരം ശക്തമായി അലയടിച്ചൊരു മണ്ഡലമായി ഏറ്റുമാനൂര്‍ മാറിയെന്നത് മറ്റൊരു വസ്തുത. 19752 വോട്ടുകള്‍ക്കാണ് ഡി.സി.സി പ്രസിഡന്റും കോണ്‍ഗ്രസിന്റെ പ്രമുഖനുമായ നാട്ടകം സുരേഷിനോട് വി.എന്‍ വാസവന്‍ തോല്‍ക്കുന്നത്.

രണ്ടാം പിണറായി സര്‍ക്കാരിലെ രണ്ടാമനും ശക്തനുമായിരുന്നു വാസവന്‍. ദേവസ്വം-തുറമുഖം-സഹകരണം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തു. സോഷ്യല്‍ എന്‍ജിനീയറിംഗില്‍ പ്രഗത്ഭനാണ്, താഴേത്തട്ടിലുള്ള ജനങ്ങളുമായി വരെ അടുപ്പം, എല്ലാവര്‍ക്കും സ്വീകാര്യന്‍, മാന്യമായ പെരുമാറ്റം , തികഞ്ഞ ജനകീയനായ വാസവൻ ചേട്ടനായ് പൊതുപ്രശ്‌നങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നയാള്‍ എന്നീ വിശേഷണങ്ങളൊക്കെ ഉണ്ടായിട്ടും അദ്ദേഹത്തിന് വിജയിക്കാന്‍ കഴിയാതെ പോയതിന്റെ കാരണം അന്വേഷിക്കുകയാണ് പാര്‍ട്ടി ഘടകങ്ങള്‍. 1987ലാണ് ആദ്യമായി വാസവന്‍ മത്സരിക്കുന്നത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ആയിരുന്നു മത്സരം. അന്ന് പരാജയപ്പെട്ടു. പിന്നീട് 1991ലും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ മത്സരിച്ചു പരാജയപ്പെട്ടു. 2006ല്‍ കോട്ടയത്ത് അജയ് തറയിലിനെതിരേ മത്സരിച്ചതോടെയാണ് 482വോട്ടിന് വിജയിച്ച് ആദ്യമായി എം.എല്‍.എ ആകുന്നത്. തുടര്‍ന്ന് 2011ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ മത്സരിച്ച് 711വോട്ടിന് കോട്ടയത്ത് തോറ്റു.

2021ലാണ് ജില്ലയിലെ സി.പി.എമ്മിന്റെ കുത്തക സീറ്റായ ഏറ്റുമാനൂരില്‍ മത്സരിക്കാനെത്തുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രിന്‍സ് ലൂക്കോസിനോട് മത്സരിച്ച് 14303 വോട്ടിന് വിജയിച്ചു. അതോടെയാണ് രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി ആകുന്നതും സര്‍ക്കാരിലെ ശക്തനാകുന്നതും. കേരളാ കോൺഗ്ര് എം നെ ഇടത് മുന്നണിയിൽ എത്തിക്കുന്നതിന് പിന്നിലും വാസവന്റെ കരുനീക്കങ്ങളാണ് വിജയം കണ്ടത്. ഇപ്പോഴിതാ നാട്ടകം സുരേഷിനോട് ദയനീയമായി തോറ്റിരിക്കുന്നു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് ഉയര്‍ന്നുവന്നപ്പോള്‍ ദേവസ്വം മന്ത്രിയെന്ന നിലയില്‍ സര്‍ക്കാരിനും കേസില്‍ ഉള്‍പ്പെട്ട സി.പി.എം നേതാക്കള്‍ക്കും സംരക്ഷണമൊരുക്കിയെന്ന ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു.ഇതും വോട്ടര്‍മാരെ സ്വാധീനിച്ചതാണ് പ്രധാന പരാജയ കാരണമായി വിലയിരുത്തുന്നത്. ഇതോടൊപ്പം സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ ഉയര്‍ന്നുവന്നതും വിനയായി. പൊതുജനം സഹകരണ ബാങ്കുകളില്‍ നിക്ഷേപം നടത്തുന്നതില്‍നിന്ന് പിന്നോക്കം പോകുന്ന സാഹചര്യവുമുണ്ടായി.

 

ഏറ്റുമാനൂരില്‍ കൈപ്പത്തിയില്‍ അരനുറ്റാണ്ടിന് ശേഷം ഒരു കോൺഗ്രസ് നേതാവ് മത്സരിക്കാനെത്തി എന്നതാണ് മറ്റൊരു കാരണം. അതും ഡിസിസി പ്രസിഡണ്ട് എന്ന നിലയിൽ മണ്ഡലത്തിന്റെ സ്വാധീനമുള്ള നാട്ടകം സുരേഷിനെ കോണ്‍ഗ്രസ് കളത്തിലിറക്കിയെന്നതും വാസവന് തിരിച്ചടിയായി. ഈഴവ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ നാട്ടകം സുരേഷിനോടൊപ്പമാണ് ഈഴവ വോട്ടുകള്‍ ഭൂരിപക്ഷവും നിന്നത്. ഇരുവരും ഒരേ സമുദായത്തിൽ നിന്നുള്ളയാളായിട്ടും സമുദായ വോട്ടുകളിൽ ഭൂരിപക്ഷവും വാസവന് ലഭിച്ചില്ലന്നത് ആസൂത്രിതമായ അട്ടിമറിയായിരുന്നു.

 

എസ്എൻഡിപിയുടെ പ്രമുഖക്ഷേത്രങ്ങൾക്ക് വരെ ധനസഹായം അനുവദിച്ചിട്ടും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഏറ്റവുമടുത്ത ബന്ധം കാത്തുസൂക്ഷിച്ചിട്ടും സമുദായം തുണച്ചില്ല. ബിഡിജെഎസ് ഏറ്റുമാനൂർ സീറ്റ് വേണ്ടന്നു വച്ചതോടെ 20-20 യുടെ വനിതാ സ്ഥാനാർത്ഥി ഉദ്ദേശിച്ച വോട്ട് പിടിക്കാതിരുന്നിട്ടും അതിന്റെ പ്രയോജനവും വാസവന് ലഭിച്ചില്ല.

 

20-20 സ്ഥാനാർത്ഥിയുടെ പിആർ വർക്കും യുഡിഎഫ് സ്ഥാനാർത്ഥിയുടെ പിആർ വർക്കും ഒരുപോലെ വാസവന് എതിരായ വികാരമാണ് ആളികത്തിച്ചത്. ഇവർ പരസ്പരം ചെളിവാരിയെറിയാതെ വാസവനെ മാത്രം കോർണർ ചെയ്തു. വാസവനെ വച്ച് മാർക്കറ്റിംഗ് ചെയ്ത ഒരു മാധ്യമസിൻഡിക്കേറ്റ് സോഷൃൽ മീഡിയ കാമ്പയിൻ വഴി ഓൺലൈൻ മാധൃമങ്ങളെ കൂട്ടുപിടിച്ച് വാസവനെ കള്ളുഷാപ്പ് ബന്ധവും ചർച്ചയാക്കി വൃക്തിഹത്യക്കും വഴിതെളിച്ചു. സ്ത്രീ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷൃമായിരുന്നു ഇതുവഴി ഫലം കണ്ടത്. മാധ്യമസിൻഡിക്കേറ്റിന്റെ വഴിവിട്ട പ്രവർത്തനങ്ങൾ പാർട്ടി കണ്ടെത്തിയതാണ് വിവരം. ഇതോടൊപ്പം

കോണത്താറ്റ്, മാന്നാനം പാലങ്ങളുടെ പണി വൈകിയതും മന്ത്രി സാധാരണ ജനങ്ങളില്‍നിന്ന് അകന്നുവെന്നുള്ള മാധ്വമ കുപ്രചരണവും സര്‍ക്കാരിനായി അബ്കാരി -കോര്‍പ്പറേറ്റുകളുമായാണ് മന്ത്രിയുടെ ചങ്ങാത്തമെന്നുമെല്ലാമുള്ള പ്രചാരണങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചതും വാസവന് വിനയായി മാറുകയായിരുന്നു. പിണറായി സര്‍ക്കാരിനോടുണ്ടായ വോട്ടര്‍മാരുടെ അമര്‍ഷവും മന്ത്രിസഭയിലെ അംഗമെന്ന നിലയില്‍ വാസവനെതിരായി.അതിന് പിന്നിൽ ആസൂത്രിതമായി മീഡിയ സിൻഡിക്കേറ്റ് വാസവനെതിരെ സോഷ്യൽമീഡിയ പ്രചരണം നടത്തിയാണ് പരാജയം ഉറപ്പ് വരുത്തിയത്. പരാജയ കാരണങ്ങൾ കണ്ടെത്തുന്നതിനായി നിയോഗിക്കപ്പെട്ട സംഘം പ്രാഥമികമായി കണ്ടെത്തിയ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്