തിരുവനന്തപുരം : കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ പ്രഥമ പരിഗണന വിഡി സതീശൻ എന്ന നിലയിൽ പുരോഗമിക്കുന്നതായി റിപ്പോർട്ട്
ഭൂരിപക്ഷംഎംഎൽഎമാരുടെ പിന്തുണയുള്ള കെസി വേണുഗോപാലിനോട് സ്വയം പിൻവാങ്ങാൻ ഹൈക്കമാൻഡ് സമ്മർദ്ദം മുറുകുന്നതായി റിപ്പോർട്ട് ഉണ്ട്
സംസ്ഥാനത്ത് എത്തിയ നിരീക്ഷകർ തയ്യാറാക്കിയ റിപ്പോർട്ട് എഐസിസി പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെയ്ക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൽ വിഡി സതീശന് അനുകൂലമായ ജനവികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എംഎൽഎമാരുടെ പിന്തുണ വേണുഗോപാലിന് ആണെന്നും പ്രത്യേകം പറയുന്നു
ഇക്കാര്യം രാഹുൽ ഗാന്ധിയെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഹൈക്കമാൻഡിലെ മുതിർന്ന നേതാക്കളിൽ പലരും കെസി വേണുഗോപാൽ സ്വയം പിൻവാങ്ങണമെന്ന സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് അറിയുന്നത്. നേതാക്കളുടെ സമ്മർദ്ദത്തിന് കെസി വേണുഗോപാൽ വഴങ്ങുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനം വിഡി സതീശന് നൽകേണ്ടിവരും. കഴിഞ്ഞ ദിവസം നിരീക്ഷക സംഘം ഘടകക്ഷികളുമായി നടത്തിയ ചർച്ചയിലും വിഡി സതീശനായിരുന്നു പിന്തുണ കൂടുതൽ. ഹൈക്കമാൻഡിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാൽ വിഡി സതീശനിലേക്ക് തന്നെ മുഖ്യമന്ത്രി പദമെത്തും.
എന്നാൽ കെസി വേണുഗോപാൽ സ്വയം പിൻമാറുകയാണെങ്കിൽ അദ്ദേഹം ആരെ നിർദ്ദേശിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. രമേശ് ചെന്നിത്തലയുടെ പേര് കെസി നിർദ്ദേശിച്ചാൽ മുഖ്യമന്ത്രി ചർച്ച വീണ്ടും നീണ്ടേക്കും. ജനവികാരം പരിഗണിച്ചുള്ള തീരുമാനമായിരിക്കും വരിക എന്നാണ് സൂചനകൾ. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ സതീശന് പിന്നിൽ ഉറച്ചു നിൽക്കുകയാണ്

