Spread the love

പത്തനംതിട്ട: ശബരിമല ക്ഷേത്രം വീണ്ടും തീര്‍ഥാടനത്തിന്റെ ദിനങ്ങളിലേക്ക്. വൃച്ഛിക പുലരിയായ നവംബര്‍ 17 മുതല്‍ തീര്‍ഥാടക വഴികളെല്ലാം ശബരിമലയിലേക്കാണ്. ജനുവരി 20 വരെ.ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന മണ്ഡല – മകരവിളക്ക് സീസണില്‍ ശബരിമലയെ വലംവയ്ക്കുന്നത് ശ്രീകോവില്‍ നടപ്പാളിയിലെ അടക്കം സ്വര്‍ണക്കൊള്ളയാണ്. കോടതി നേരിട്ട് നടത്തുന്ന അന്വേഷണവുമാണ് രണ്ടു മാസമായി വാര്‍ത്തയില്‍ നിറയുന്നത്. തീര്‍ഥാടന തുടക്കമായി ക്ഷേത്ര നട ഞായറാഴ്ച്ച വൈകിട്ടു തുറക്കും.

തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്നു വിളക്ക് തെളിക്കും.പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ചശേഷം തീര്‍ഥാടകരെ പടികയറി ദര്‍ശനത്തിന് അനുവദിക്കും. 17ന് വൃശ്ചികപ്പുലരിയില്‍ പൂജകള്‍ക്ക് തുടക്കമാവും.ഡിസംബര്‍ 26ന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന. 27ന് മണ്ഡലപൂജയ്ക്കു ശേഷം നടയടയ്ക്കും. ഡിസംബര്‍ 30ന് വൈകിട്ട് 5ന് മകരവിളക്കിനായി നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.