Spread the love

        ഗുരുവായൂരപ്പനെ തൊഴുത് തുലാഭാരം നടത്തി മുഖ്യമന്ത്രി

ഗുരുവായൂര്‍: ന്യൂഡല്‍ഹി സന്ദര്‍ശനം കഴിഞ്ഞ് എത്തിയ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഗുരൂവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ഞായറാഴ്ച്ച പുലര്‍ച്ച ആറരയോടെ ഗുരുവായൂരില്‍ എത്തിയ മുഖ്യമന്ത്രി തുലാഭാരം നടത്തി. കിഴക്കേ നടയിലെ ഗണപതി നടയില്‍ നാളികേരം ഉടച്ചു പ്രാര്‍ഥിച്ചു. തുടര്‍ന്ന് മന്ത്രി എ.പി അനില്‍കുമാറിന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ഗുരൂവായൂരില്‍ മുഖ്യമന്ത്രി എത്തിയപ്പോള്‍ ക്ഷേത്രത്തിനകത്തും പുറത്തുമുളള ഭക്തര്‍ കരഘോഷം മുഴക്കുന്നുണ്ടായിരുന്നു.

മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ ദര്‍ശനം നടത്തി. രാവിലെ 6. 40 ന് ശ്രീവത്സം ഗസ്റ്റ് ഹൗസിനു മുന്നില്‍ കാറില്‍ വന്നിറങ്ങിയ മുഖ്യമന്ത്രി റവന്യൂ മന്ത്രി എ.പി അനില്‍ കുമാറിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.