കോട്ടയം: ഐഎന്‍ടിയുസി വൈസ് പ്രസിഡന്റും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അനിയന് മാത്യുവിന്റെ ചിന്തോദീപമായ രാഷ്ട്രീയ പരിഹാസ ഫേസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. പുതുപ്പള്ളി മണ്ഡലത്തിലുളള അനിയന് മാത്യുവിന്റെ പോസ്റ്റ് മന്ത്രിസ്ഥാനം നഷ്ടമായപ്പോള്‍ വിലപിച്ച യുവനേതാവിന്റെ ശീലങ്ങളെക്കുറിച്ചാണെന്നാണ് സോഷ്യല്‍ മീഡിയ പക്ഷം.
എഫ്ബിപോസ്റ്റ് ചുവടെ

എന്റെ നാടിന്റെ പേര് മലമുകള്‍
മലമുകളില്‍ നിന്ന് ജയിച്ചു വന്ന ജനപ്രതിനി പഞ്ചായത്ത് പ്രസിഡണ്ട് ആയില്ല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയില്ല ഒന്നുമാകാത്ത അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ ബാക്കി വച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഞാന്‍ ഒന്നും കിട്ടിയില്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കും.
എന്നു പറഞ്ഞ അദ്ദേഹംഒരു മരിച്ച വീട്ടില്‍ പോകില്ല ,ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ പോവില്യ രോഗികളായിട്ട് ആരെങ്കിലും വന്നാല്‍ മരുന്നു വാങ്ങാന്‍ പോലും പൈസ കൊടുക്കില്ല ഒരാവശ്യത്തിന് വന്നാല്‍ ഒരുപക്ഷേ ഒരു കത്ത് കൊടുക്കുന്നുണ്ട് പ്രാവര്‍ത്തികം അല്ലാത്ത അനുഭവയോഗ്യമല്ലാത്ത അവസ്ഥ അങ്ങനെ ഒരാള്‍ക്ക് എങ്ങനെയാണ് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുക
ആവശ്യക്കാരന് ഔചിത്യം ഇല്ല’ എന്നാണ് പറയാറുള്ളത് ആധുനിക കാലഘട്ടത്തില്‍ ഫെയ്സ്ബുക്ക് വാട്സ്ആപ്പ് സോഷ്യല്‍ മീഡിയ അദ്ദേഹത്തെ വാഴ്ത്തുന്നു പുകഴ്ത്തുന്നു ജഗദീശ്വരന്റെ സഹോദരന് ആയി ചിത്രീകരിക്കുന്നു
ജനം അന്തംവിട്ട് നോക്കി നില്ക്കുന്നു മലമുകള്‍ എന്ന ദേശത്ത് മലയടിവാരത്ത് ഉണ്ടായിരുന്ന വിദ്യാഭ്യാസം കുറഞ്ഞ ആളുകള്‍ ചേരിതിരിഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ അവര്‍ ആരോടോ ചോദിച്ചു ജനങ്ങളുടെ ആവശ്യത്തില്‍ വന്നുചേരാത്ത ഒരു ജനപ്രതിക്ക് എങ്ങനെ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കും എന്ന് ഇങ്ങനെയൊക്കെ പറയാന്‍ കഴിയൂ അപ്പോള്‍ ആരോ പറഞ്ഞു സോഷ്യല്‍ മീഡിയ ആണ് എന്ന് എല്ലാത്തിന്റെയും ഘടകം സോഷ്യല്‍ മീഡിയ വഴിയാണ് ജനപ്രതികള്‍ ജീവിക്കുന്നത് കണ്ണടച്ച് ജനം മലമുകളിലേക്ക് നോക്കി ഇതിനുമുമ്പും ഈ മലമുകള്‍ ഗ്രാമത്തില്‍ ജനപ്രതികള്‍ ഉണ്ടായിരുന്നല്ലോ
പൂര്‍ത്തിയാകാത്ത ഒരു സ്വപ്നത്തിന്റെ ബാക്കിപത്രം

