ലോക കാൽപ്പന്തുകളിമാമാങ്കത്തോടൊപ്പം
പാലാ നഗരസഭയും
പാലാ: ലോകം ഒരു കാൽപന്തിന് പിന്നാലെ പായുമ്പോൾ ആവേശം അതിരുകൾ ഭേദിച്ച് ഫുട്ബോൾ എന്ന വികാരം ഓരോ കായികപ്രേമിയുടെയും സിരകളിൽ അലിഞ്ഞുചേരുന്ന നിമിഷം. ഫിഫ വേൾഡ് കപ്പിന്റെ ആവേശ പോരാട്ടത്തിന് തിരശ്ശീല വീഴുവാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം .
കുടുംബത്തോടും സുഹൃത്തുക്കളോടും ഒത്ത് നഗരസഭാങ്കണത്തിലെ ഭീമൻ സ്ക്രീനിൽ മത്സരം ആസ്വദിക്കുവാൻ ക്ഷണിക്കുന്നുവെന്ന്
പാലാ നഗരസഭ ചെയർ പേഴ്സൺ ദിയ പുളിക്കകണ്ടം അറിയിച്ചു
ലോക ഫുട്ബോളിലെ കരുത്തന്മാർ ഏറ്റുമുട്ടുന്ന മത്സരങ്ങൾ ഇനി ഭീമൻ സ്ക്രീനിൽ സമയം
ജൂലൈ 15 – ഫ്രാൻസ് × സ്പെയിൻ
⚽ ജൂലൈ 16 – അർജന്റീന × ഇംഗ്ലണ്ട്
⚽ ജൂലൈ 19 – ലൂസേഴ്സ് ഫൈനൽ മാനത്തിനായുള്ള പോരാട്ടം… ഓരോ ഗോളും ഓരോ അഭിമാന നിമിഷം!
⚽ ജൂലൈ 20 – ഗ്രാൻഡ് ഫൈനൽ
🕧 രണ്ടു സെമി ഫൈനൽ മത്സരങ്ങളും ഫൈനൽ , അഥവാ കലാശ പോരാട്ടവും രാത്രി 12.30 മുതൽ.
ലൂസേഴ്‌സ് ഫൈനൽ വെളുപ്പിന് 2.30 ന്

