കേന്ദ്രമന്ത്രിയുടെ കോട്ടയത്തെ മീഡിയ കൂടിക്കാഴ്ച്ച ഐഐഎംസി ഹൈജാക്ക് ചെയ്തു?, പാര്‍ട്ടിയെ നോക്കുകുത്തിയാക്കി വണ്‍മാന്‍ ഷോ നടത്തുന്ന പ്രാദേശിക ഡയറക്ടര്‍ക്കെതിരെ ബിജെപിയില്‍ അമര്‍ഷം ശക്തം
കോട്ടയം : കേന്ദ്രമ വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രിയുടെ സന്ദര്‍ശനത്തിലെ മാധ്യമ കൂടിക്കാഴ്ച്ച ബിജെപി ഓഫീസില്‍ നിന്നും ഹൈജാക്ക് ചെയ്ത നടപടിയില്‍ അമര്‍ഷം. കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍. മുരുകന്‍ എബിവിപിയുടെ സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ഉള്‍പ്പടെ മൂന്നു പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് കോട്ടയത്ത് എത്തിയത്. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ കേന്ദ്രമന്ത്രി ആദ്യം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിലെ പരിപാടിക്കാണ് എത്തിയത്. ഇവിടെ സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രിക്ക് ക്യാമ്പസ് വളപ്പില്‍ വച്ചാണ് മാധ്യമങ്ങളെ കാണുന്നതിന് അവസരം ഒരുക്കിയത്. ഇതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തക ഗ്രൂപ്പുകളില്‍ സന്ദേശം നല്‍കുകയും ചെയ്തു. പരിപാടി കവര്‍ ചെയ്യാന്‍ തുടരെ തുടരെ സമ്മര്‍ദവും ഉണ്ടായി. എന്നാല്‍ ഔദ്യോഗിക മാധ്യമങ്ങള്‍ ഒഴികെയുളള ദൃശ്യമാധ്യമങ്ങള്‍ കേന്ദ്രമന്ത്രിയുടെ പരിപാടിയില്‍ വിട്ടുനിന്നു.
കേന്ദ്രമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചത് രാഷ്ട്രീയ വിവാദത്തെക്കുറിച്ചായിരുന്നു. തമിഴ്‌നാട് തിരുപ്രകുണ് ഡം ജ്യോതിയുമായി ബന്ധപ്പെട്ട വിഷയം. ഇക്കാര്യത്തില്‍ ബിജെപിയുടെ നിലപാട് ആവര്‍ത്തിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തത്. അത്തരമൊരു വിവാദത്തിന് ഒരു മാധ്യമപഠന സ്ഥാപനത്തെ വേദിയാക്കിയതിലുളള അനൗചിത്യവും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. അതിലേക്ക് നയിച്ചത് ഉന്നതന്റെ പിടിവാശിയാണെന്നും ഇത് ശരിയായ കീഴ് വഴക്കമല്ലെന്നുമാണ് ബിജെപി നേതാക്കളുടെ മനസിലിരുപ്പ്
നഗരത്തിലെ ബിജെപി ഓഫീസില്‍ നടക്കുന്ന പരിപാടിയ്ക്കിടെ കേന്ദ്രമന്ത്രിയെ കാണാനായിരുന്നു മാധ്യമങ്ങള്‍ക്ക് താല്‍പര്യം. പ്രത്യേകിച്ചും വാര്‍ത്താ സമ്മേളനത്തിനുളള വിപുലമായ ക്രമീകരണം ബിജെപിയുടെ നാഗമ്പടത്തെ ജില്ലാ ഓഫീസിലുണ്ട്. പൊതുവേ കേന്ദ്രമന്ത്രിമാരും ബിജെപി ദേശീയ – സംസ്ഥാന നേതാക്കളും മാധ്യമങ്ങളെ കാണുന്നത് ഇവിടെ വച്ചാണ്. പ്രത്യേക സുരക്ഷയുളള കേന്ദ്രമന്ത്രിമാര്‍ പ്രത്യേകിച്ചും. പക്ഷേ കേന്ദ്രമന്ത്രി ഇവിടെ എത്തുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങളെ കാണല്‍ ഐഐഎംസി കാമ്പസിലാക്കി. ഇതോടെ എബിവിപിയുടെ പരിപാടിക്ക് പോലും ബിജെപി ഓഫീസില്‍ മാധ്യമസാന്നിധ്യം കുറഞ്ഞു. കേന്ദ്രമന്ത്രി തമിഴിലാണ് മാധ്യമങ്ങള്‍ക്ക് ബൈറ്റ് നല്‍കിയത്. സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ച് തുറന്ന സ്ഥലത്ത് നല്‍കിയ ദൃശ്യങ്ങളില്‍ സ്ഥാപനത്തിലെ ഉന്നതന്റെ സാന്നിധ്യം വ്യക്തമായി കാണാം. ബിജെപിയുടെ ആസ്ഥാനത്തെ മാധ്യമ സാന്നിധ്യം ഒഴിവാക്കി ഇതിനകം തന്നെ വിവാദമായ ഐഐഎംസിയിലെ ഡയറക്ടര്‍ കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം ഹൈജാക്ക് ചെയ്തു എന്നാണ് ബിജെപി വൃത്തങ്ങളിലെ പൊതുവികാരം.
കോണ്‍ഗ്രസുകാരനായി രുന്ന ഇയാള്‍ യോഗ്യതയുള്ള പലരെയും വെട്ടിനിരത്തി അടുത്ത കാലത്ത് ബിജെപിക്കാരനായി അവതാരമെടുത്തതാണസ്ഥാപന മേധാവിയായത്. ഇവിടെ യുജിസി നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് നിയമനങ്ങള്‍ എന്ന് നേരത്തെ തന്നെ ദേശീയ വാര്‍ത്താ മാധ്യമങ്ങളില്‍ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സംവരണം അട്ടിമറിച്ചും നൃനപക്ഷ വിഭാഗത്തിലുള്ളവരെയും ഒഴിവാക്കിയും അനധികൃത നിയമനവും പിരിച്ചുവിടലും അടക്കം ഏകപക്ഷീയമായ നടപടികള്‍ കോടതിയില്‍ വരെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്തെ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരെ പാട്ടിലാക്കിയാണ് സ്ഥാപനത്തിലെ നിയമവിരുദ്ധ നടപടികള്‍ പുറംലോകം അറിയാതെ മുന്നോട്ടു കൊണ്ടുപോകുന്നത്രെ. പാര്‍ട്ടി നേതൃത്വത്തിനും മുകളില്‍ പറക്കുന്ന സ്ഥാപന മേധാവിയ്ക്കു മുക്കുകയറിടണമെന്നാണ് പൊതുവേയുളള പാര്‍ട്ടിയിലെ സംസാരം

