തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ഫോട്ടോ ജേണലിസ്റ്റ് മരിച്ചു. രാവിലെയുണ്ടായ അപകടത്തില്‍ ചന്ദ്രിക ദിനപത്രം സീനിയര്‍ ഫോട്ടോജേണലിസ്റ്റ് ഗോപകുമാര്‍ ( കൊച്ചുഗോപന്‍ 58) ആണു മരിച്ചത്.ചന്ദ്രിക ചീഫ് ഫോട്ടോഗ്രഫറാണ്
തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനു സമീപത്താണ് അപകടം. ഗോപകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ബൈക്കിൽ
ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിന് പരുക്കേറ്റു.ഗോപകുമാറിൻ്റെ ഭൗതികദേഹം ഇപ്പോൾ പിആർഎസ് ആശുപത്രിയിൽ.

